CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 14 Minutes 33 Seconds Ago
Breaking Now

താനൊരു പീഡകന്‍! പിതാവിന് അയച്ച അവസാനത്തെ കത്തില്‍ മെഗാന്‍ മുഖത്ത് തോന്നി കാര്യം പറഞ്ഞു; പേരക്കുട്ടികളെ ജീവിതത്തില്‍ കാണിക്കില്ല; ഇതിന്റെ പേരിലാണോ ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഡച്ചസിനെ പിച്ചിചീന്തിയത്?

ഫിലിപ്പൈന്‍സിലെ ആശുപത്രിയില്‍ കിടക്കുമ്പോഴാണ് മാര്‍ക്കിള്‍ സീനിയറിന് മകളുടെ കത്ത് ലഭിച്ചത്

ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഇപ്പോള്‍ അങ്കലാപ്പിലാണ്. രാജകുടുംബത്തില്‍ നിന്നും ഹാരി രാജകുമാരനെ അടര്‍ത്തിമാറ്റിയ വില്ലത്തിയെന്നാണ് സസെക്‌സ് ഡച്ചസ് മെഗാന്‍ മാര്‍ക്കിളിനെ അവര്‍ വിശേഷിപ്പിച്ചിരുന്നത്. അതിന് പുറമെ അകല്‍ച്ചയിലുള്ള സ്വന്തം പിതാവിനെ കൂടുതല്‍ അകറ്റി നിര്‍ത്തിയ ആളെന്ന തരത്തിലും മെഗാനെ ബ്രിട്ടീഷ് മാധ്യമങ്ങള്‍ അക്രമിച്ചുപോന്നു. എന്നാല്‍ പിതാവ് തോമസ് മാര്‍ക്കിള്‍ സീനിയറിന്റെ യഥാര്‍ത്ഥ സ്വരൂപം പുറത്തുവന്നതോടെ ന്യായങ്ങള്‍ പറയാന്‍ കഴിയാതെ മുങ്ങിനടപ്പാണ് ഇക്കൂട്ടര്‍. 

ഇതിനിടെ സസെക്‌സ് ഡച്ചസ് അവസാനമായി പിതാവിന് അയച്ച കത്തിലെ വിവരങ്ങളും പുറത്തുവരുന്നു. ചെറിയ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന വിവരം തനിക്ക് അറിയാമെന്നാണ് മെഗാന്‍ പിതാവിന് അയച്ച കത്തില്‍ അറിയിച്ചത്. ഇത് തന്റെ അവസാനത്തെ കത്താണെന്ന് അറിയിച്ച് കൊണ്ടാണ് 45-കാരി മെഗാന്‍ തോമസ് മാര്‍ക്കിളിന് കത്തയച്ചത്. 

പേരക്കുട്ടികളെ ജീവിതത്തില്‍ ഒരിക്കലും കാണിക്കില്ലെന്നും മെഗാന്‍ കത്തില്‍ വ്യക്തമാക്കുന്നു. കുട്ടികളെ പിതാവ് ചൂഷണം ചെയ്യുന്നതായി ഡച്ചസ് തിരിച്ചറിഞ്ഞതോടെയാണ് ഇത്തരമൊരു കത്ത് അയച്ചതെന്നാണ് കരുതുന്നത്. അധികൃതര്‍ക്ക് ഇതേക്കുറിച്ച് വിവരം ഉണ്ടായെന്നും സൂചനയുണ്ട്. 

2019-ല്‍ ഇതേക്കുറിച്ച് മെഗാന്‍ അറിഞ്ഞിരുന്നു. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുമെന്നും ഉറപ്പ് ലഭിച്ചിരുന്നു. ഫിലിപ്പൈന്‍സിലെ ആശുപത്രിയില്‍ കിടക്കുമ്പോഴാണ് മാര്‍ക്കിള്‍ സീനിയറിന് മകളുടെ കത്ത് ലഭിച്ചത്. രോഗാവസ്ഥയിലുള്ള പിതാവിനെ കാണാന്‍ പോലും മെഗാന്‍ തയ്യാറാകുന്നില്ലെന്ന് എതിരാളികളും, ബ്രിട്ടീഷ് മാധ്യമങ്ങളും വിമര്‍ശിക്കുമ്പോഴാണ് ഈ സംഭവങ്ങള്‍. 




കൂടുതല്‍വാര്‍ത്തകള്‍.