CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 27 Seconds Ago
Breaking Now

ലൈംഗിക ദുഷ്‌പെരുമാറ്റത്തിന് സസ്‌പെന്‍ഷനിലാകുന്നത് 5 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍: ഞെട്ടലായി യുകെ സ്‌കൂളുകളിലെ സസ്‌പെന്‍ഷന്‍ കണക്കുകള്‍

2024-2025 സ്‌കൂള്‍ ഇയറില്‍ 7278 വിദ്യാര്‍ത്ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്നും എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്

യുകെ സ്‌കൂളുകളില്‍ ലൈംഗികമായ ദുഷ്‌പെരുമാറ്റത്തിന് അഞ്ച് വയസ്സും, അതില്‍ താഴെയും പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ സസ്‌പെന്‍ഷനിലാകുന്നു. ഈ പ്രായത്തിലുള്ള ഏകദേശം ഇരുപതോളം കുട്ടികളെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് ഞെട്ടിക്കുന്ന കണക്കുകള്‍ പറയുന്നു. 

2024-2025 സ്‌കൂള്‍ ഇയറില്‍ 7278 വിദ്യാര്‍ത്ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്നും എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. 2020 മുതല്‍ ഈ കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയ ശേഷം റെക്കോര്‍ഡ് ഉയരത്തിലാണ് ഇത്. 

സസ്‌പെന്‍ഷനിലായ 20 കുട്ടികളില്‍ 19 പേരും റിസപ്ഷന്‍ ഇയറിലായിരുന്നു. കുഞ്ഞ് പ്രായത്തിലുള്ള അഞ്ച് പേരെ പൂര്‍ണ്ണമായി പുറത്താക്കുകയും ചെയ്തു. പ്രൈമറി സ്‌കൂളുകളില്‍ നിന്നും 759 പേരെയാണ് സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളത്. 

ലൈംഗിക അക്രമങ്ങള്‍, ചൂഷണങ്ങള്‍, അപമാനം, മോശം പെരുമാറ്റം എന്നിവയാണ് ലൈംഗിക ദുഷ്‌പെരുമാറ്റത്തിന്റെ പേരിലുള്ള സസ്‌പെന്‍ഷനുകളില്‍ പരാമര്‍ശിക്കുന്നത്. ഇത് സഹവിദ്യാര്‍ത്ഥികള്‍ക്കും, ജീവനക്കാര്‍ക്കും നേരെയാകാം. 12 ശതമാനം വര്‍ദ്ധനവാണ് കേസുകളില്‍ നേരിടുന്നതെന്ന് ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നു. മറ്റ് വിഷയങ്ങള്‍ മൂലം വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്യുന്നത് കുറയുമ്പോഴാണ് ഈ വര്‍ദ്ധനവെന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.