CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 5 Minutes 25 Seconds Ago
Breaking Now

ഹിന്ദി ഹൃദയഭൂമി ഇക്കുറി കോണ്‍ഗ്രസ് കവരുമോ? ഉത്തര്‍പ്രദേശില്‍ 200 സീറ്റ് ലക്ഷ്യം കുറിച്ച് കോണ്‍ഗ്രസ്; സമാജ്‌വാദി പാര്‍ട്ടി സമ്മതിക്കുമോ?

403 അസംബ്ലി മണ്ഡലങ്ങളാണ് യുപിയിലുള്ളത്

ഉത്തര്‍പ്രദേശില്‍ ഭരണപക്ഷമായ ബിജെപിക്കെതിരെ ശക്തമായി മത്സരിക്കാന്‍ ഇതുവരെ മടിച്ച് നിന്നിരുന്ന കോണ്‍ഗ്രസ് ഇക്കുറി കളി മാറ്റുന്നു. '200 സീറ്റുകള്‍ നമ്മുടെ അവകാശമാണ്' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് കളത്തിലിറങ്ങുന്നത്. 

ലക്‌നൗവിലെ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് ഇത് വ്യക്തമാക്കുന്ന ബോര്‍ഡും സ്ഥാപിച്ചു. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി എന്നിവരുടെ ചിത്രം അടങ്ങുന്നതാണ് ബോര്‍ഡ്. ഇന്ത്യ മുന്നണി പങ്കാളിയായ സമാജ്‌വാദി പാര്‍ട്ടിക്ക് 200 മണ്ഡലങ്ങളുടെ പട്ടികയാണ് കോണ്‍ഗ്രസ് സമര്‍പ്പിച്ചിരിക്കുന്നത്. 

പാര്‍ട്ടിയുടെ സംഘടനാ ശക്തി അടിസ്ഥാനമാക്കിയാണ് 200 സീറ്റ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സംസ്ഥാന നേതാക്കള്‍ പറയുന്നു. എന്നാല്‍ ഈ ആവശ്യം സീറ്റ് പങ്കിടല്‍ സങ്കീര്‍ണ്ണമാക്കും. ഉത്തര്‍പ്രദേശിലെ ഇന്ത്യ മുന്നണിയില്‍ സമാജ്‌വാദി പാര്‍ട്ടിയാണ് പ്രധാനി. 

403 അസംബ്ലി മണ്ഡലങ്ങളാണ് യുപിയിലുള്ളത്. കോണ്‍ഗ്രസ് 200 സീറ്റ് ആവശ്യപ്പെടുമ്പോള്‍ അത് പകുതിക്ക് അടുത്ത് എത്തിനില്‍ക്കും. ജൂനിയര്‍ പങ്കാളിയെന്ന നിലയില്‍ നിന്നും മുന്നോട്ട് വരാനുള്ള കോണ്‍ഗ്രസ് ശ്രമം എസ്പി അനുവദിക്കുമോയെന്നതാണ് പ്രധാന ചോദ്യം. 




കൂടുതല്‍വാര്‍ത്തകള്‍.