CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 52 Seconds Ago
Breaking Now

സമാധാനം നഷ്ടപ്പെട്ട് യൂറോപ്പ്! ഫ്രാന്‍സ് മുതല്‍ ബെല്‍ജിയം വരെ രാജ്യങ്ങളില്‍ പ്രതിഷേധ മാര്‍ച്ചുകള്‍; 1000 പേരെ അറസ്റ്റ് ചെയ്ത് ഫ്രാന്‍സ്

ബാഴ്‌സലോണയില്‍ പ്രതിഷേധക്കാര്‍ ഷോപ്പുകള്‍ കൊള്ളയടിച്ച് തീവെയ്പ്പ് നടത്തി

വീക്കെന്‍ഡില്‍ വീണ്ടും സമാധാനം നഷ്ടപ്പെട്ട് യൂറോപ്പ്. ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, അല്‍ബേനിയ, ബെല്‍ജിയം തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ ശനിയാഴ്ച മുതല്‍ ആയിരക്കണക്കിന് പേര്‍ പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങി. 

പല പ്രകടനങ്ങളും സമാധാനപരമായി പര്യവസാനിച്ചെങ്കിലും മറ്റ് പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി. പൊതുമുതലും, കടകളും കൊള്ളയടിക്കുകയും ചെയ്തു. അവസ്ഥ നിയന്ത്രിക്കാന്‍ അധികൃതര്‍ ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പ്രധാന നഗരങ്ങളില്‍ നിയോഗിക്കേണ്ടി വന്നത്. 

ഫ്രാന്‍സില്‍ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത ആയിരത്തോളം പേരെയാണ് അറസ്റ്റ് ചെയ്തത്. ഇറ്റലിയിലെ മിലാനില്‍ കഴിഞ്ഞ ആഴ്ചത്തെ അതിക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ സൈന്യത്തെയാണ് രംഗത്തിറക്കിയത്. 

ബാഴ്‌സലോണയില്‍ പ്രതിഷേധക്കാര്‍ ഷോപ്പുകള്‍ കൊള്ളയടിച്ച് തീവെയ്പ്പ് നടത്തി. റോം, ടൂറിന്‍, ബ്രസല്‍സ്, ടിരാന തുടങ്ങിയ ഇടങ്ങളില്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസിന് ടിയര്‍ ഗ്യാസും, ജലപീരങ്കികളും പ്രയോഗിക്കേണ്ടി വന്നു. 

ജീവിതച്ചെലവ്, ഹൗസിംഗ്, കുറഞ്ഞ വരുമാനം, വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍, പൊതുസേവനങ്ങള്‍ മോശമാകല്‍, ഗവണ്‍മെന്റ് നയങ്ങള്‍ക്കെതിരായ എതിര്‍പ്പ് തുടങ്ങിയവയാണ് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയത്. എന്നാല്‍ പ്രതിഷേധക്കാര്‍ തെരുവുകളില്‍ അരാജകത്വം സൃഷ്ടിച്ചതോടെ യൂറോപ്യന്‍ ഗവണ്‍മെന്റുകളും പ്രതികരിക്കാന്‍ നിര്‍ബന്ധിതമാകുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.