CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 11 Minutes 58 Seconds Ago
Breaking Now

ആനുകൂല്യങ്ങളുടെ മല ഇടിക്കാന്‍ കൊതിച്ച ചാന്‍സലറെ തടഞ്ഞതെന്ത്? ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്‍പ് വരെ ബെനഫിറ്റുകള്‍ വവെട്ടുമെന്ന് പറഞ്ഞ ഹീലി സഭയില്‍ മലക്കം മറിഞ്ഞു

രാവിലെ ബെനഫിറ്റുകള്‍ കുറയ്ക്കണമെന്ന് പറഞ്ഞ ചാന്‍സലര്‍ വൈകുന്നേരത്തോടെ നിലപാട് തിരുത്തി

ബെനഫിറ്റ് ബില്ലുകള്‍ ബ്രിട്ടന്റെ വലിയ ഭാരമാണ്. നികുതി കൂട്ടിക്കൂട്ടി അതിനുള്ള തുക കണ്ടെത്താന്‍ ഗവണ്‍മെന്റ് മത്സരിക്കുകയും ചെയ്യുന്നു. ജോണ്‍ ഹീലി ചാന്‍സലറായി എത്തിയതോടെ ഇതില്‍ മാറ്റം വരുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷെ ബെനഫിറ്റില്‍ തൊടാന്‍ ഹീലിയുടെയും കൈവിറച്ചു. 

ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്‍പ് വരെ ബെനഫിറ്റ് കുറയ്ക്കണമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ടെന്നായിരുന്നു ചാന്‍സലറുടെ നിലപാട്. അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പ് ബെനഫിറ്റ് ബില്‍ കുറയ്‌ക്കേണ്ടതുണ്ടെന്ന് അദ്ദേഹം ബിബിസിയോട് സമ്മതിക്കുകയും ചെയ്തു. 

എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ട്രഷറി ഈ വാര്‍ത്ത തള്ളി. ചാന്‍സലറുടെ വാക്കുകള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് വാദം. അടുത്ത ദശകത്തോടെ ബെനഫിറ്റ് ബില്‍ 430 ബില്ല്യണ്‍ പൗണ്ടിലേക്ക് എത്തുമെന്നാണ് ബജറ്റ് വാച്ച്‌ഡോഗ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

രാവിലെ ബെനഫിറ്റുകള്‍ കുറയ്ക്കണമെന്ന് പറഞ്ഞ ചാന്‍സലര്‍ വൈകുന്നേരത്തോടെ നിലപാട് തിരുത്തി. വെല്‍ഫെയര്‍ ബില്ലുകള്‍ ഈ പാര്‍ലമെന്റിന്റെ സമയത്ത് കുറയ്ക്കില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കീര്‍ സ്റ്റാര്‍മറുടെ നേതൃത്വത്തിലും ബില്‍ വെട്ടാന്‍ ശ്രമം നടത്തിയെങ്കിലും എതിര്‍പ്പ് ഉയര്‍ന്നതോടെ പിന്‍മാറി. ആന്‍ഡി ബേണ്‍ഹാമിനും ഈ പോരാട്ടത്തിനുള്ള കെല്‍പ്പില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.