
















ബജറ്റിലെ ഇന്‍കംടാക്‌സ് വര്‍ദ്ധന വാടക നിരക്ക് വര്‍ദ്ധിക്കാന്‍ വഴിയൊരുക്കുന്നു. ചാന്‍സലര്‍ ജോണ്‍ ഹീലി നികുതി കുത്തനെ വര്‍ദ്ധിപ്പിച്ചതോടെ വാടകയ്ക്ക് നല്‍കാനായി വീട് വാങ്ങുന്ന രീതിയാണ് ഇല്ലാതാകുന്നതെന്നും ലാന്‍ഡ്‌ലോര്‍ഡ്‌സ് ചൂണ്ടിക്കാണിക്കുന്നു.
ലാന്‍ഡ്‌ലോര്‍ഡ്‌സിന് 2% ഇന്‍കംടാക്‌സ് വര്‍ദ്ധനവാണ് ചാന്‍സലര്‍ സമ്മാനിച്ചത്. ഇതോടെ വാടക കൂട്ടാനും, വീടുകള്‍ വില്‍ക്കാനും നിര്‍ബന്ധിതമാകുമെന്നാണ് ലാന്‍ഡ്‌ലോര്‍ഡ്‌സ് മുന്നറിയിപ്പ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം മുന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് 2% നികുതി കൂട്ടിയതിന് പുറമെയാണ് ഇത്.
അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ ബേസിക് റേറ്റ് നികുതിദായകരായ ലാന്‍ഡ്‌ലോര്‍ഡ്‌സ് വാടകയില്‍ 24 ശതമാനം ഇന്‍കം ടാക്‌സ് അടയ്ക്കണമെന്നാണ് നിബന്ധന. നിലവില്‍ ഇത് 20 ശതമാനമാണ്. ഉയര്‍ന്ന റേറ്റില്‍ നികുതി അടയ്ക്കുന്നവര്‍ 44 ശതമാനം നിരക്കിലാണ് ഇത് നല്‍കേണ്ടി വരിക. അഡീഷണല്‍ റേറ്റ് നികുതിദായകര്‍ക്ക് നിലവിലെ 45 ശതമാനത്തിന് പകരം 49 ശതമാനവും നികുതി അടയ്ക്കണം.
റെന്റല്‍ മേഖലയെ 'കൊല്ലുകയാണ്' ഗവണ്‍മെന്റ് ചെയ്യുന്നതെന്ന് ലാന്‍ഡ്‌ലോര്‍ഡ്‌സ് അവകാശപ്പെടുന്നു. വാടക നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാതെ മറ്റ് വഴിയില്ലെന്ന സ്ഥിതിയാണ് ഇത് വരുത്തുന്നത്. 12,000 പൗണ്ട് പ്രതിവര്‍ഷ വാടക വരുമാനം ലഭിക്കുന്ന ലാന്‍ഡ്‌ലോര്‍ഡ് നിലവില്‍ 2400 പൗണ്ടാണ് ഇന്‍കംടാക്‌സ് നല്‍കുന്നത്. ഇത് 2027 ഏപ്രില്‍ മുതല്‍ 2880 പൗണ്ടായാണ് ഉയരുക.