CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 14 Minutes 15 Seconds Ago
Breaking Now

പ്രതിവര്‍ഷം 1050 പൗണ്ടിന്റെ നഷ്ടം! കുടുംബങ്ങളുടെ വരുമാനത്തില്‍ നേരിടുന്നത് ഇടിവ്; ബ്രിട്ടന്റെ ജീവിത നിലവാരം ഈ ദശകത്തില്‍ ഏറ്റവും മോശമാകും; എനര്‍ജി പ്രതിസന്ധിയും, ലേബറിന്റെ നികുതിവേട്ടയും തിരിച്ചടി

ബ്രിട്ടന്‍ നേരിടുന്ന വന്‍ വെല്ലുവിളികള്‍ കൈകാര്യം ചെയ്യാന്‍ ചാന്‍സലര്‍ കാര്യമായി ഒന്നും ചെയ്തിട്ടില്ലെന്ന് ഫൗണ്ടേഷന്‍

അടുത്ത രണ്ട് വര്‍ഷക്കാലം ബ്രിട്ടനിലെ കുടുംബങ്ങള്‍ 1000 പൗണ്ടോളം നഷ്ടത്തില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ടി വരുമെന്ന് റെസൊലൂഷന്‍ ഫൗണ്ടേഷന്‍. എനര്‍ജി പ്രതിസന്ധിയും, ലേബര്‍ നികുതി വേട്ടയും ചേര്‍ന്നാണ് ജനങ്ങളുടെ ജീവിതം കൂടുതല്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക് തള്ളിവിടുന്നത്. 

ജോലി ചെയ്യാന്‍ പ്രായത്തിലുള്ള ആളുകളുടെ കൈയില്‍ ചെലവാക്കാന്‍ കിട്ടുന്ന വരുമാനം കുറയുമെന്ന് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ വ്യക്തമാക്കുന്നു. ഈ ദശകം ജീവിതനിലവാരത്തിന്റെ കാര്യത്തില്‍ ഏറ്റവും മോശം അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നും ഇവര്‍ പറയുന്നു. 

എ മുതല്‍ ഡി വരെ കൗണ്‍സില്‍ ടാക്‌സ് ബാന്‍ഡുകളില്‍ പെട്ട വീടുകളില്‍ താമസിക്കുന്നവര്‍ക്ക് വിന്ററില്‍ 100 പൗണ്ടിന്റെ എനര്‍ജി ബില്‍ സപ്പോര്‍ട്ട് ജോണ്‍ ഹീലി ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ വൈദ്യുതി ചെലവിലെ 5% വാറ്റ് ഉപേക്ഷിച്ചത് നീട്ടുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം ചെയ്താലും അടുത്ത വര്‍ഷം ജനുവരിയോടെ ബില്ലുകള്‍ ഉയര്‍ന്ന നിലയിലേക്ക് എത്തുമെന്നാണ് റെസൊലൂഷന്‍ ഫൗണ്ടേഷന്റെ മുന്നറിയിപ്പ്. 

ബ്രിട്ടന്‍ നേരിടുന്ന വന്‍ വെല്ലുവിളികള്‍ കൈകാര്യം ചെയ്യാന്‍ ചാന്‍സലര്‍ കാര്യമായി ഒന്നും ചെയ്തിട്ടില്ലെന്ന് ഫൗണ്ടേഷന്‍ പറയുന്നു. നിലവില്‍ നല്‍കിയിട്ടുള്ള സഹായം വളരെ ചെറുതാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.