
















ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജ് ഡീലുകളില്‍ ലെന്‍ഡര്‍മാര്‍ നിരക്ക് കുറയ്ക്കാന്‍ തുടങ്ങിയതോടെ ലാഭകരമായ ഓഫറുകള്‍ ഇപ്പോള്‍ തന്നെ ഉറപ്പിക്കാന്‍ ഭവനഉടമകളെ ഉപദേശിച്ച് മോര്‍ട്ട്‌ഗേജ് വിദഗ്ധര്‍. നേഷന്‍വൈഡ്, ഹാലിഫാക്‌സ്, ബാര്‍ക്ലേസ് തുടങ്ങി പ്രധാന ലെന്‍ഡര്‍മാരെല്ലാം ഈയാഴ്ച നിരക്ക് കുറച്ചതോടെ മോര്‍ട്ട്‌ഗേജ് വിപണിയില്‍ പോരാട്ടം കടുക്കുകയാണ്.
ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകളില്‍ നിലവില്‍ ലെന്‍ഡര്‍മാര്‍ നടത്തുന്ന മത്സരമാണ് തല്‍ക്കാലത്തേക്ക് ഭവനഉടമകള്‍ക്ക് അനുഗ്രഹമായി മാറുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. അതുകൊണ്ട് തന്നെ ഇപ്പോള്‍ കിട്ടുന്ന ലാഭകരമായ ഡീല്‍ ഉറപ്പിച്ച് വരുന്നത് ഗുണകരമാണെന്ന് ഇവര്‍ വ്യക്തമാക്കുന്നു.
ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകളുണ്ടെങ്കില്‍ പ്രതിമാസ തിരിച്ചടവുകള്‍ ഡീലിന്റെ കാലാവധിയില്‍ പലിശ മാറ്റമില്ലാതെ തുടരാന്‍ സഹായിക്കും. നേഷന്‍വൈഡ് ഫിക്‌സഡ് റേറ്റുകള്‍ 0.15 ശതമാനം പോയിന്റ് വരെ ഫിക്‌സഡ് റേറ്റുകള്‍ കുറച്ചിട്ടുണ്ട്. ഹാലിഫാക്‌സും, ബാര്‍ക്ലേസും 0.22, 0.3 എന്നിങ്ങനെ നിരക്കുകളിലാണ് ഇളവ് വരുത്തിയിരിക്കുന്നത്.
ചില പ്രധാനപ്പെട്ട ലെന്‍ഡര്‍മാര്‍ 5 ശതമാനത്തില്‍ താഴെ ഫിക്‌സഡ് റേറ്റുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇതിന് 40% വരെ ഡെപ്പോസിറ്റ് ആവശ്യമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിക്കുകയാണ്. ഇറാനിലെ യുദ്ധം പണപ്പെരുപ്പ ഭീഷണി ഉയര്‍ത്തിയതാണ് ഇതിന് ഇടയാക്കിയത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ ഉയര്‍ത്തിയാണ് പണപ്പെരുപ്പം കുറയ്ക്കാന്‍ ശ്രമം നടത്താറുള്ളത്.