CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 22 Minutes 15 Seconds Ago
Breaking Now

ഭാര്യയെ ബലാത്സംഗത്തിന് ഇരയാക്കാന്‍ ഭര്‍ത്താവ് ഒറ്റരാത്രിയില്‍ രണ്ട് പേരെ വിളിച്ചുവരുത്തി; ഒരാളോട് 'ഓണ്‍ലൈന്‍ റിവ്യൂ' ചെയ്യാനും ആവശ്യപ്പെട്ടു; കോടതി വിചാരണയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

റെസ്‌റ്റൊറന്റിനെ കുറിച്ച് റിവ്യൂ ചെയ്യുന്നത് പോലെ ഭാര്യയ്‌ക്കെതിരായ അക്രമത്തിന്റെ റിവ്യൂ നല്‍കാന്‍ ഭര്‍ത്താവ്

ഭാര്യയെ മയക്കുമരുന്ന് നല്‍കി കിടത്തി അപരിചിതരെ ഉപയോഗിച്ച് ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ ഭര്‍ത്താവ് കൂട്ടത്തിലൊരാളോട് ഓണ്‍ലൈനില്‍ 'റിവ്യൂ' നല്‍കാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. കേസിന്റെ വിചാരണ കോടതിയില്‍ പുരോഗമിക്കുന്നതിനിടെയാണ് മനുഷ്യത്വരഹിതമായ പ്രവൃത്തികളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. 

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഭാര്യയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം മടങ്ങവെയാണ് പ്രതി മുഹമ്മദ് സാബിറിനോട് ഭര്‍ത്താവ് ഓണ്‍ലൈനില്‍ ഫീഡ്ബാക്ക് നല്‍കാന്‍ ആവശ്യപ്പെട്ടത്. ഇതേ രാത്രിയില്‍ രണ്ട് പേരെ ഉപയോഗിച്ചാണ് ഭര്‍ത്താവ് ഭാര്യക്കെതിരെ അതിക്രമങ്ങള്‍ സംഘടിപ്പിച്ചതെന്ന് മാഞ്ചസ്റ്റര്‍ മിന്‍ഷള്‍ സ്ട്രീറ്റ് ക്രൗണ്‍ കോടതിയില്‍ വ്യക്തമാക്കി. 

സ്ത്രീയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസില്‍ വിചാരണ നേരിടുന്ന ഒന്‍പത് പേരില്‍ ഒരാളാണ് സാബിര്‍. മറ്റ് നാല് പേര്‍ ഇതിനകം തങ്ങള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. 20 വര്‍ഷക്കാലമായി ഒരുമിച്ച് കഴിയുന്ന ഭാര്യയെ ബലാത്സംഗം ചെയ്തതായി 60-കളില്‍ പ്രായമുള്ള ഭര്‍ത്താവ് കുറ്റസമ്മതം നടത്തി. 2023 മുതലാണ് ഇയാള്‍ ഓണ്‍ലൈനില്‍ പുരുഷന്‍മാരെ വീട്ടിലേക്ക് വരാനായി ക്ഷണിച്ച് തുടങ്ങിയത്.

ഇതിലൊരു പ്രതിയായ സാബിറിനോടാണ് റെസ്‌റ്റൊറന്റിനെ കുറിച്ച് റിവ്യൂ ചെയ്യുന്നത് പോലെ ഭാര്യയ്‌ക്കെതിരായ അക്രമത്തിന്റെ റിവ്യൂ നല്‍കാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടത്. ഭാര്യക്കെതിരായ ക്രൂരതകളുടെ ചിത്രങ്ങളും, വീഡിയോകളും ഇയാള്‍ ചിത്രീകരിച്ചിരുന്നു. ഇതാണ് കേസിലെ നിര്‍ണ്ണായക തെളിവായി മാറുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.