CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 56 Minutes 30 Seconds Ago
Breaking Now

പിഞ്ചു കുഞ്ഞിന്റെ ജീവന്‍ തിരിച്ചുപിടിച്ച് ജൂലിയ ചാക്കോ ; പ്രതിസന്ധിയില്‍ രക്ഷകരായി അയല്‍വാസികളായ ഈ ദമ്പതികള്‍

ജൂലിയ കുഞ്ഞിന് പ്രഥമ ശുശ്രൂഷ നല്‍കുകയായിരുന്നു.

മാഞ്ചസ്റ്ററില്‍ പീഡിയാട്രിക് നഴ്‌സായി ജോലി ചെയ്യുന്ന ജൂലിയ ചാക്കോയുടെ സമയോചിതമായ ഇടപെടലും പ്രഥമശുശ്രൂഷയും ഒരു നവജാത ശിശുവിന്റെ ജീവന്‍ രക്ഷിച്ചു. നവംബര്‍ 2ന് രാത്രി പത്തു മണിക്ക് ശേഷമാണ് ഇംഗ്ലണ്ടിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലുള്ള ഓള്‍ഡ്ഹാമില്‍ സംഭവം നടന്നത്. അപ്രതീക്ഷിതമായി എത്തിയ പ്രസവ വേദനയും തുടര്‍ന്നുണ്ടായ അതീവ ഗുരുതരമായ സാഹചര്യവും ഒരു കുടുംബത്തെ വലിയ ആശങ്കയിലാഴ്ത്തിയപ്പോള്‍ രക്ഷകരായി ഓടിയെത്തിയത് അയല്‍വാസികളായ ജൂലിയ ചാക്കോയും ഭര്‍ത്താവ് ചാക്കോയുമായിരുന്നു.

ജൂലിയയുടെ വീടിന് സമീപം താമസിക്കുന്ന യുവതിക്കാണ് അപ്രതീക്ഷിതമായി പ്രസവ വേദന അനുഭവപ്പെട്ടത്. പ്രസവ സമയത്ത് സഹായം ആവശ്യമായ സാഹചര്യം മനസിലാക്കി ജൂലിയയും ഭര്‍ത്താവ് ചാക്കോയും ഉടന്‍ തന്നെ അവിടേക്ക് ഓടിയെത്തി. അവര്‍ എത്തുമ്പോഴേക്കും പ്രസവം തുടങ്ങി കുഞ്ഞിന്റെ തല പുറത്തുവന്ന നിലയിലായിരുന്നു. തുടര്‍ന്നുള്ള പ്രസവ സാഹചര്യത്തില്‍ ജൂലിയ ധൈര്യപൂര്‍വം ഇടപെട്ട് യുവതിക്ക് ആവശ്യമായ സഹായം നല്‍കി.

എന്നാല്‍ കുഞ്ഞ് പുറത്തുവന്നപ്പോഴുള്ള കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. കുഞ്ഞിന്റെ ശരീരം നീലനിറത്തിലായിരുന്നു. യാതൊരു ചലനവുമില്ല, ഈ സമയം പ്രൊഫഷണലായി ജൂലിയ കുഞ്ഞിന് പ്രഥമ ശുശ്രൂഷ നല്‍കുകയായിരുന്നു. അടിയന്തര വൈദ്യസഹായത്തിനായി ആംബുലന്‍സിനെ ബന്ധപ്പെടുന്നതിനൊപ്പം കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങളും തുടര്‍ന്നു. ജൂലിയയുടെ സമയോചിതമായ ഇടപെടലില്‍ കുഞ്ഞ് പ്രതികരിക്കുകയും കരയാന്‍ തുടങ്ങുകയും ചെയ്തു. ഏകദേശം 14 മിനിറ്റിന് ശേഷം ആംബുലന്‍സ് സ്ഥലത്തെത്തി. ആരോഗ്യപ്രവര്‍ത്തകര്‍ കുഞ്ഞിന് ഓക്‌സിജന്‍ നല്‍കുകയും തുടര്‍ ചികിത്സയ്ക്കായി ഏറ്റെടുക്കുകയും ചെയ്തു.

മാഞ്ചസ്റ്ററിലെ എംആര്‍ഐ ആശുപത്രിയില്‍ ബേണ്‍ യൂണിറ്റില്‍ പീഡിയാട്രിക് നഴ്‌സായി ജോലി ചെയ്യുന്ന ജൂലിയ ചാക്കോ എംഎസ് സി യോഗ്യതയുള്ള ആരോഗ്യപ്രവര്‍ത്തകയാണ്. നാല് കുട്ടികളുടെ അമ്മ കൂടിയായ ജൂലിയ തന്റെ ജോലിയിലൂടെ നേടിയെടുത്ത അറിവും അനുഭവവും ഉചിത സമയത്ത് പ്രയോജനപ്പെടുത്തുകയായിരുന്നു.

അയല്‍വാസിയുടെ പ്രതിസന്ധി ഘട്ടത്തില്‍ രക്ഷയ്‌ക്കെത്തിയ കുടുംബത്തിന്റെ സഹായ മനസ്ഥത എടുത്തുപറയേണ്ടതാണ്.




കൂടുതല്‍വാര്‍ത്തകള്‍.