CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 13 Minutes 1 Seconds Ago
Breaking Now

പ്രേക്ഷക ഹൃദയം കീഴടക്കി സാന്തോം ക്രിയേഷന്‍സ് ഒരുക്കിയ നാടകം മക്കള്‍ അറിയാന്‍

സെന്റ് ജോര്‍ജ് മിഷന്റെ കലാവിഭാഗമായ സാന്തോം ക്രിയേഷന്‍സ് അരങ്ങിലെത്തിച്ച ആറാമത്തെ നാടകമാണിത്.

ഈസ്റ്റ് ലണ്ടനിലെ റോംഫോര്‍ഡില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ മക്കള്‍ അറിയാന്‍ എന്ന നാടകം ലണ്ടനിലെ പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കി. തങ്ങളുടെ ആറാമത്തെ നാടകത്തിലൂടെ യുകെ മലയാളി വിസ്മയിപ്പിക്കുകയാണ് സാന്തോം ക്രിയേഷന്‍സ് എന്ന മലയാള നാടക സമിതി.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ഈസ്റ്റ്ഹാം സെന്റ് ജോര്‍ജ് മിഷനിലെ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാളിനോടനുബന്ധിച്ചാണ് മക്കള്‍ അറിയാന്‍ എന്ന നാടകം അവതരിപ്പിച്ചത്. സെന്റ് ജോര്‍ജ് മിഷന്റെ കലാവിഭാഗമായ സാന്തോം ക്രിയേഷന്‍സ് അരങ്ങിലെത്തിച്ച ആറാമത്തെ നാടകമാണിത്. പ്രദീപ് കുമാര്‍ കാവുന്തറ രചന നിര്‍വ്വഹിച്ച നാടകം സംവിധാനം ചെയ്തത് ജെയ്‌സണ്‍ ജോര്‍ജാണ്.

 

മൊബൈല്‍ ഫോണും ആധുനിക സാങ്കേതിക വിദ്യകളും കടന്നുവരുന്നതിന് മുമ്പുള്ള ഒരു കൂട്ടം സാധാരണക്കാരുടെ ജീവിതവും ജെന്‍സി കാലഘട്ടത്തിലുള്ള പുതു തലമുറയുടെ ജീവിതവും കോര്‍ത്തിണക്കിയുള്ള നാടകം പ്രേക്ഷകര്‍ ഏറ്റെടുത്തു. രണ്ടേകാല്‍ മണിക്കൂറുള്ള നാടകം ഒട്ടും ബോറടിക്കാതെ തന്നെ പ്രേക്ഷകര്‍ കണ്ടിരുന്നു.

മികച്ച നാടകം പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സാന്തോം ക്രിയേഷന് അഭിനന്ദനമറിയിക്കുകയാണ് പ്രേക്ഷകര്‍. കൂടുതല്‍ വേദികളില്‍ നാടകം അവതരിപ്പിക്കാനായി ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. 

കോര്‍ഡിനേറ്റര്‍ ജെതിന്‍ തോമസ് -07967644092




കൂടുതല്‍വാര്‍ത്തകള്‍.