
















പ്രേക്ഷകമനസ്സുകളില്‍ ആഴത്തിലുള്ള വികാരമുദ്ര പതിപ്പിച്ച് കാര്‍ഡിഫ് നാടകവേദിയുടെ 'നിഴലുകള്‍ക്കിടയില്‍' എന്ന നാടകം മനോഹരമായി അരങ്ങേറി. മികച്ച അവതരണവും ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളും കൊണ്ട് കാണികളെ ഒരുപോലെ ചിന്തിപ്പിക്കുകയും വികാരഭരിതരാക്കുകയും ചെയ്ത നാടകം ശ്രദ്ധേയമായി.

ഡോ. മൈക്കിള്‍, പോള്‍ മാവേലി എന്നിവരുടെ സംവിധാനമികവ് നാടകത്തിന്റെ ഓരോ രംഗത്തും പ്രകടമായി.
ഡോ. മൈക്കിള്‍, പോള്‍ മാവേലി, ഷീന ഷൈജന്‍, ജെയ്സണ്‍, ജിജോ, നീനു എന്‍. പിള്ള എന്നിവര്‍ തങ്ങളുടെ കഥാപാത്രങ്ങളെ മികച്ച അഭിനയമികവോടെ അവതരിപ്പിച്ചു. സംഭാഷണങ്ങളിലെ സ്വാഭാവികതയും മുഖഭാവങ്ങളിലെ സൂക്ഷ്മതയും വൈകാരിക രംഗങ്ങളിലെ തന്മയത്വവും അവതരണത്തിന് കൂടുതല്‍ മിഴിവേകി. ഓരോ കഥാപാത്രവും പ്രേക്ഷകമനസ്സില്‍ ഇടം നേടുന്ന രീതിയിലായിരുന്നു അഭിനേതാക്കളുടെ പ്രകടനം.

വേദിയിലെ പ്രകടനങ്ങള്‍ക്കൊപ്പം തിരശ്ശീലയ്ക്ക് പിന്നിലെ അണിയറപ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമവും നാടകത്തിന്റെ വിജയത്തിന് കരുത്തായി.തിരശ്ശീല വീണെങ്കിലും നാടകം സമ്മാനിച്ച വികാരനിമിഷങ്ങള്‍ പ്രേക്ഷകമനസ്സുകളില്‍ ഇനിയും മായാതെ നിലനില്ക്കും.
