CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 3 Seconds Ago
Breaking Now

വീടും സുരക്ഷിതമല്ലേ? ഭര്‍ത്താവ് മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കാന്‍ ഓണ്‍ലൈനില്‍ പരസ്യം നല്‍കിയ കേസ്; പീഡകര്‍ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി; കൂടെ നിന്ന് ചതിച്ചതോടെ ഇനിയൊരിക്കലും സുരക്ഷിതത്വം തോന്നില്ലെന്ന് ഇര

കഴിഞ്ഞ വര്‍ഷമാണ് ഫിലിപ്പ് യംഗില്‍ നിന്നും ജോവാന്‍ യംഗ് വിവാചമോചനം നേടിയത്

സ്വന്തം ഭര്‍ത്താവ് മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി, ഭാര്യയെ പീഡിപ്പിക്കാന്‍ ഓണ്‍ലൈനില്‍ പരസ്യം നല്‍കിയ കേസില്‍ പീഡകര്‍ കുറ്റക്കാരെന്ന് വിധിച്ച് കോടതി. ഇംഗ്ലണ്ടില്‍ സമാനതകളില്ലാത്ത കേസിലാണ് വിധി വന്നത്. സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ ബലാത്സംഗത്തിന് ഇരയാകുകയും, ഓണ്‍ലൈനില്‍ സെക്‌സിനായി ഭര്‍ത്താവ് പരസ്യം നല്‍കുകയും ചെയ്തതോടെ ഇനിയൊരിക്കലും പൂര്‍ണ്ണമായി സുരക്ഷിതത്വം അനുഭവപ്പെടാന്‍ പോകുന്നില്ലെന്നാണ് ഇരയായ സ്ത്രീ പ്രതികരിച്ചത്. 

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിശ്വസിച്ച വ്യക്തിയാണ് ഏറ്റവും ഭയപ്പെടുത്തുന്ന രീതിയില്‍ തന്നെ വഞ്ചിച്ചതെന്ന് പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയ ഇര ജൊവാന്‍ യംഗ് പറഞ്ഞു. മുന്‍ ഭര്‍ത്താവ് 50-കാരന്‍ ഫിലിപ്പ് യംഗാണ് വില്‍റ്റ്ഷയര്‍ സ്വിന്‍ഡണിലെ വീട്ടില്‍ 13 വര്‍ഷക്കാലം ഭാര്യയെ മയക്കുമരുന്ന് നല്‍കി ബലാത്സംഗത്തിന് ഇരയാക്കി വന്നത്. ഈ കുറ്റങ്ങളില്‍ ഇയാള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. 

ക്രെയ്ഗ് ലിസ്റ്റ്, ഗ്രൈന്‍ഡര്‍, ഫാബ് സ്വിംഗേഴ്‌സ് തുടങ്ങിയ വെബ്‌സൈറ്റുകളും, ആപ്പുകളും ഉപയോഗിച്ചാണ് ഇയാള്‍ അന്യപുരുഷന്‍മാരെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. കേസിലെ മറ്റ് പ്രതികളായ നോര്‍മാന്‍ മാക്ക്‌സോണി, 48, റിച്ചാര്‍ഡ് വില്‍കിന്‍സ്, 62, കോണര്‍ സാന്‍ഡേഴ്‌സണ്‍ ഡോയല്‍, 32, മുഹമ്മദ് ഹസന്‍, 38, എന്നിവരും കുറ്റക്കാരാണെന്ന് വിന്‍ചെസ്റ്റര്‍ ക്രൗണ്‍ കോടതി കണ്ടെത്തി. 

കഴിഞ്ഞ വര്‍ഷമാണ് ഫിലിപ്പ് യംഗില്‍ നിന്നും ജോവാന്‍ യംഗ് വിവാചമോചനം നേടിയത്. ഭര്‍ത്താവില്‍ നിന്നും നേരിട്ട ക്രൂരതകള്‍ തന്റെയും, മക്കളുടെയും ജീവിതത്തെയാണ് ബാധിച്ചതെന്ന് ജോവാന്‍ വ്യക്തമാക്കി. കോടതി നടപടിക്രമങ്ങള്‍ക്കിടയിലും അസാമാന്യ ധൈര്യം കാണിച്ച ജോവാന്‍ യംഗിനെ ജഡ്ജ് പ്രശംസിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയ എല്ലാ പ്രതികള്‍ക്കും ദൈര്‍ഘ്യമേറിയ ജയില്‍ശിക്ഷ പ്രതീക്ഷിക്കാമെന്നും ജഡ്ജ് ഉറപ്പുനല്‍കിയിട്ടുണ്ട്. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.