CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 2 Seconds Ago
Breaking Now

ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് വില്ല്യം രാജകുമാരനും, കെയ്റ്റും; ഇന്ത്യയുമായുള്ള ഊഷ്മള ബന്ധം കൂടുതല്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷ; മുംബൈയിലെ എര്‍ത്ത്‌ഷോട്ട് പ്രൈസില്‍ ഇ-റിക്ഷ നിര്‍മ്മിച്ച മഹീന്ദ്രക്ക് അവാര്‍ഡ്

ഇന്ത്യയും, യുകെയും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെന്ന് റോയല്‍ ഹൈനസ് വക്താവ്

ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് വെയില്‍സ് രാജകുമാരനും, രാജകുമാരിയും. ഇന്ത്യയുമായുള്ള ഊഷ്മള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനൊപ്പം ഭാവിയില്‍ ഇത് കൂടുതല്‍ മികച്ചതായി മാറുമെന്ന പ്രതീക്ഷയും അവര്‍ പ്രകടിപ്പിച്ചു. 

ഇന്ത്യയിലേക്ക് നടത്തിയ മൂന്ന് ദിവസത്തെ പര്യടനത്തിന്റെ അവസാന ഘട്ടത്തിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ വില്ല്യം രാജകുമാരനും, കെയ്റ്റും കണ്ടത്. ദമ്പതികള്‍ യുകെയിലേക്ക് മടങ്ങുന്നതിന് മുന്‍പ് നേരില്‍ കാണാനായി നരേന്ദ്ര മോദി തന്റെ പരിപാടികളില്‍ മാറ്റം വരുത്തുകയും ചെയ്തു. 

വില്ല്യം നേതൃത്വം നല്‍കുന്ന എര്‍ത്ത്‌ഷോട്ട് പ്രൈസ് മുംബൈയില്‍ വെച്ച് നടക്കുന്നതിന്റെ ഭാഗമായിരുന്നു സന്ദര്‍ശനം. മലിനീകരണം സൃഷ്ടിക്കാത്ത ഇ-ഓട്ടോറിക്ഷകള്‍ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ കമ്പനി മഹീന്ദ്രക്ക് പരിപാടിയില്‍ അവാര്‍ഡ് സമ്മാനിച്ചു.

ഇന്ത്യയും, യുകെയും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെന്ന് റോയല്‍ ഹൈനസ് വക്താവ് പറഞ്ഞു. 'റോയല്‍ ഹൈനസ് വെയില്‍സ് രാജകുമാരനെയും, രാജകുമാരിയെയും കണ്ടതില്‍ സന്തോഷം. ഇന്ത്യ-യുകെ കോംപ്രിഹെന്‍സീവ് സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിലാണ് ഇനി ശ്രദ്ധ', പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.