
















കോടിക്കണക്കിന് രൂപയുടെ സ്വത്ത് സ്വന്തമാക്കാന്‍ ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും ദീര്‍ഘകാലം വിഷം നല്‍കിയെന്ന കേസില്‍ യുവതി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. രേണു ഭട്നാഗര്‍ എന്ന യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവ് സുശീല്‍ കുമാര്‍ ഭട്നാഗറിന്റെ പരാതിയിലാണ് നടപടി.
ഭര്‍ത്താവിനും മകനും സഹോദരിയുടെ മകനും ഭക്ഷണത്തില്‍ ലെഡ് കലര്‍ത്തി നല്‍കിയെന്നാണ് ആരോപണം. തുടര്‍ച്ചയായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സുശീല്‍ കുമാര്‍ നടത്തിയ വൈദ്യപരിശോധനയിലാണ് രക്തത്തില്‍ അപകടകരമായ അളവില്‍ ലെഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിഷപ്രയോഗം നടന്നതായി സംശയം ഉയര്‍ന്നത്.
ഭര്‍ത്താവിന്റെ അഞ്ച് മുതല്‍ ആറ് കോടി രൂപ വരെ വിലമതിക്കുന്ന ബിസിനസും രണ്ട് കോടി രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് തുകയും സ്വന്തമാക്കുകയായിരുന്നു ലക്ഷ്യമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇന്‍ഷുറന്‍സ് പോളിസിയില്‍ ഭാര്യയായിരുന്നു നോമിനി. ഏകദേശം ഒരു വര്‍ഷമായി ഭക്ഷണത്തില്‍ വിഷാംശം കലര്‍ത്തിയിരുന്നുവെന്നാണ് ഭര്‍ത്താവിന്റെ പരാതി.
സെപ്റ്റംബര്‍ 24ന് ലഭിച്ച പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് നവംബര്‍ 23നാണ് യുവതിയെ അറസ്റ്റ് ചെയ്തത്.