CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 45 Minutes 52 Seconds Ago
Breaking Now

വെറും 24 രൂപയുമായി മുംബൈയിലെത്തി ; കൗന്‍ ബനേഗ ക്രോര്‍പതിയില്‍ ഒരു കോടി സ്വന്തമാക്കി ഭൂഷണ്‍ താക്കറെ; ലക്ഷ്യം യുപിഎസ്സി സ്വപ്നം

യുപിഎസ്സി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകള്‍ക്കായി കൂടുതല്‍ സമയം കണ്ടെത്താനും പഠനവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ നിറവേറ്റാനും ഈ സമ്മാനത്തുക സഹായിക്കുമെന്നാണ് പ്രതീക്ഷ.

അക്കൗണ്ടില്‍ വെറും 24 രൂപയുമായി മുംബൈയിലെത്തിയ ഭീഷണ്‍ താക്കറെ ഇന്ന് കോടീശ്വരന്‍. കൗന്‍ ബനേഗ ക്രോര്‍പതി  18ാം സീസണില്‍ ഒരു കോടി രൂപയുടെ സമ്മാനം സ്വന്തമാക്കിയിരിക്കുകയാണ് ഭൂഷണ്‍ താക്കറെ. മത്സരത്തിലെ മികച്ച പ്രകടനത്തിലൂടെയാണ് ഭൂഷണ്‍ ഈ നേട്ടം കൈവരിച്ചത്. ഒരു കോടി രൂപയുടെ നേട്ടം സ്വന്തമാക്കിയെങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നം യുപിഎസ്സി പരീക്ഷയില്‍ വിജയിച്ച് സിവില്‍ സര്‍വീസില്‍ പ്രവേശിക്കുകയെന്നതാണ്.

യുപിഎസ്സി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകള്‍ക്കായി കൂടുതല്‍ സമയം കണ്ടെത്താനും പഠനവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ നിറവേറ്റാനും ഈ സമ്മാനത്തുക സഹായിക്കുമെന്നാണ് പ്രതീക്ഷ. അറിവും ആത്മവിശ്വാസവും കൈമുതലാക്കി കെബിസിയിലെത്തിയ ഭൂഷണ്‍ താക്കറെയുടെ നേട്ടം ശ്രദ്ധേയമായിരിക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.