Breaking Now

സുഹൃത്തുക്കളുടെ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന എന്‍ ആര്‍ ഐ യുവാവ് മരിച്ചു

ഡല്‍ഹിയില്‍ സുഹൃത്തുക്കളുടെ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന എന്‍ ആര്‍ ഐ യുവാവ് മരിച്ചു.

ന്യൂയോര്‍ക്ക് സ്വദേശിയായ 21 കാരനായ ആന്‍മോള്‍ സര്‍ണയാണ് മരിച്ചത്. ഇയാൾ ദക്ഷിണ ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷിലായിരുന്നു താമസിച്ചു വന്നിരുന്നത്. വെള്ളിയാഴ്ച വൈകിട്ട് കല്‍ക്കാജിയിലെ സൗത്ത് പാര്‍ക്ക് അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചു നടന്ന പാര്‍ട്ടിക്കിടെ സുഹൃത്തുക്കളുമായി തര്‍ക്കമുണ്ടാകുകയും ഇയാളെ സുഹൃത്തുക്കള്‍ മര്‍ദ്ദിക്കുകയുമായിരുന്നു. പൊട്ടിച്ച ബിയര്‍ ബോട്ടിലും മറ്റും ഉപയോഗിച്ചാണ് ഇയാളെ സുഹൃത്തുക്കള്‍ മര്‍ദ്ദിച്ചത്. സംഭവത്തിനു ശേഷം സുഹൃത്തുക്കൾ കടന്നു കളഞ്ഞു. ഇതുവഴി കടന്നുപോയ വഴിയാത്രക്കാരനാണ് ആന്‍മോള്‍ സര്‍ണ രക്തത്തിൽ അവശനായി കിടക്കുന്ന കാര്യം പോലീസിൽ അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തിയാണ് ഇയാളെ  എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയോടെയാണ് ഇയാൾ മരിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.