Breaking Now

പഴയ കറന്‍സി നോട്ടുകള്‍ മാറ്റി നല്‍കുന്നത്‌ 31ന്‌ അവസാനിപ്പിക്കും

തിരുവനന്തപുരം: പഴയതും കീറിയതുമായ കറന്‍സി നോട്ടുകളും നാണയങ്ങളും പൊതുജനങ്ങളില്‍നിന്നു സ്വീകരിച്ച്‌ പുതിയ നോട്ടുകളും നാണയങ്ങളും വിതരണം ചെയ്യുന്ന റിസര്‍വ്‌ ബാങ്കിന്റെ കൗണ്ടറുകളുടെ പ്രവര്‍ത്തനം ഈമാസം 31ന്‌ അവസാനിപ്പിക്കും.

തിരുവനന്തപുരത്ത്‌ ഏഴും കൊച്ചിയില്‍ നാലും. ഈ കൗണ്ടറുകളിലൂടെ പ്രതിദിനം ശരാശരി ഒരു കോടിയോളം രൂപയുടെ നോട്ടുകളും നാണയങ്ങളുമാണു വിതരണം ചെയ്യുന്നത്‌. സേവന മേഖലകളില്‍നിന്നും സര്‍ക്കാര്‍ പടിപടിയായി പിന്‍മാറുന്ന കാഴ്‌ചയാണ്‌ ഇതിലൂടെ കാണുന്നതെന്നു റിസര്‍വ്‌ ബാങ്ക്‌ ഓഫീസര്‍മാരുടെയും ജീവനക്കാരുടെയും ഐക്യവേദിയായ യുണൈറ്റഡ്‌ ഫോറം ഓഫ്‌ റിസര്‍വ്‌ ബാങ്ക്‌ ഓഫീസേഴ്‌സ് ആന്‍ഡ്‌ എംപ്ലോയീസ്‌ വിലയിരുത്തി.

ഇതില്‍ പ്രതിഷേധിച്ച്‌ ജനുവരി ഒന്നിന്‌ റിസര്‍വ്‌ ബാങ്ക്‌ ജീവനക്കാര്‍ ദേശവ്യാപകമായി പണിമുടക്കുമെന്നു യൂണിയന്‍ നേതാക്കളായ എന്‍. ഷാജിരാജ്‌ (ആര്‍.ബി.ഇ.എ.), കെ. സതീശന്‍നായര്‍ (ആര്‍.ബി. ഡബ്ല്യൂ.യു), എം.കെ. സത്യന്‍ (എ.ഐ.ആര്‍.ബി.ഒ.എ), മാത്യു എബ്രഹാം (ആര്‍.ബി.ഐ.ഒ.എ) എന്നിവര്‍ സംയുക്‌ത പ്രസ്‌താവനയില്‍ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.