Breaking Now

ലിവര്‍പൂള്‍ എക്യുമിനിക്കല്‍ ക്രിസ്തുമസ് കരോള്‍ ഇന്ന്

ലിവര്‍പൂള്‍: മെഴ്‌സിസൈഡ് മലയാളീ ക്രിസ്ത്യന്‍ എക്ക്യൂമിനിക്കല്‍ ഫോറത്തിന്‍റെ (MMCEF) ആഭിമുഖ്യത്തില്‍ എക്യുമിനിക്കല്‍ ക്രിസ്തുമസ് കരോള്‍ ജനുവരി 5 ന് നടക്കും

 

'അത്ത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്ത്വം, ഭൂമിയില്‍ സന്മനസുളളവര്‍ക്കു സമാധാനം'

ലിവര്‍പൂള്‍: മെഴ്‌സിസൈഡ് മലയാളീ ക്രിസ്ത്യന്‍ എക്ക്യൂമിനിക്കല്‍ ഫോറത്തറിന്‍റെ(MMCEF) ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള സംയുക്ത ക്രിസ്മസ് കരോള്‍ 2013 ജനുവരി മാസം 5 നു ശനിയാഴ്ച വൈകിട്ട് 4.30 നു ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഹെയ്‌ലേഴ്‌സ് റോഡ്, ഓള്‍ഡ് സ്വാന്‍, ലിവര്‍പൂള്‍ L13 4DH വച്ചു നടത്തപ്പെടുന്നു. ലിവര്‍പൂളിലുള്ള എപ്പിസ്‌കോപ്പല്‍ സഭകള്‍ ഒരുമിച്ച് ചേര്‍ന്നു നടത്തപ്പെടുന്ന ഈ കരോള്‍ സര്‍വീസിന്റെ സുഗമമായ നടത്തിപ്പിനായി ലിവര്‍പൂളിലെ ഇടവകകള്‍ ഒരുങ്ങിക്കഴിഞ്ഞു.



ക്രിസ്മസ് കരോള്‍ ഗാനങ്ങളും, ക്രിസ്മസ് ആസ്പതമാക്കിയുള്ള വിവിധ പ്രോഗാമുകളും, സ്‌കിറ്റുകളും ക്രിസ്തുമസ് ഡിന്നറും ഉള്‍ക്കൊള്ളിച്ചു കൊണ്ടൊരുക്കിയിരിക്കുന്ന ഈ പരിപാടി ലിവര്‍പൂള്‍ മലയാളിയെ സംബന്ധിച്ചിടത്തോളം മറക്കാനാവത്ത ഒന്നാകുമെന്നതില്‍ സംശയമില്ല.



ഈ വര്‍ഷത്തെ മുഖ്യ അതിഥികളായി ലിവര്‍പൂളിന്റെ ആര്‍ച്ച് ഡീക്കന്‍. റിക്കി പാന്റര്‍, ക്‌നൊസിലി മേയര്‍, നൊര്‍മാന്‍ ഹോഗ്, ലിവര്‍പൂള്‍ ഡെപ്യുടി മേയര്‍ റോസ് ഗ്ലാഡന്‍ മുതലായവര്‍ എത്തി.ച്ചേരുന്നു. ഇവര്‍ക്കൊപ്പം എല്ലാ എപ്പിസ്‌കോപ്പല്‍ ഇടവകകളുടെയും വികാരിമാരും ഒപ്പം ഇടവക ജനങ്ങള്‍ ഒന്നടങ്കം പ്‌ങ്കെടുക്കുന്ന ഈ ക്രിസ്മസ് ആഘോഷം ലിവര്‍പൂള്‍ എപ്പിസ്‌കോപ്പല്‍ സഭകളുടെ വളര്‍ച്ചയിലും കൂട്ടായ്മയിലും ഒരു ചരിത്ര സംഭവമായിരിക്കും.



എല്ലാ സഭകളിലുമുള്ള അംഗങ്ങള്‍ക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കുവന്‍ ലഭിക്കുന്ന ഈ സുവര്‍ണ്ണ അവസരം പരമാവധി പ്രയോജനപ്പെടുത്തി ഈ കരോള്‍ സര്‍വീസില്‍ പങ്കെടുന്നനുഗ്രഹീതരാകുവാന്‍ സംഘാടകര്‍ അറിയിക്കുന്നു. 



കരോള്‍ സര്‍വീസിനുള്ള പ്രവേശനം സൗജന്യമായിരിക്കും.

venue :  
ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഹെയ്‌ലേഴ്‌സ് റോഡ്, ഓള്‍ഡ് സ്വാന്‍, ലിവര്‍പൂള്‍ L13 4DH 


കൂടുതല്‍ വിവരങ്ങള്‍ക്ക്

റോയി മാത്യു . ടെലി.  07877796649

അനില്‍ ജോര്‍ജ് . ടെലി. 07888758694

ജോസ് മാത്യു.  ടെലി.   07906415736

 




കൂടുതല്‍വാര്‍ത്തകള്‍.