Breaking Now

സര്‍ഗം സ്റ്റീവനേജിന്‍റെ ക്രിസ്മസ് , ന്യൂ ഇയര്‍ ആഘോഷം വര്‍ണാഭമായി ..

സര്‍ഗം സ്റ്റീവനേജ് ക്രിസ്മസ് , ന്യൂ ഇയര്‍ ആഘോഷിച്ചു .

സര്‍ഗം സ്റ്റീവനേജിന്‍റെ  ക്രിസ്മസ് , ന്യൂ ഇയര്‍ ആഘോഷം തോമസ്‌ അല്ലെയെന്‍സ് സ്കൂളില്‍ വെച്ച് ഗംഭീരമായി നടത്തുകയുണ്ടായി.  സര്‍ഗം സ്റ്റീവനേജിന്‍റെ  കമ്മിറ്റി മെമ്പര്‍മാരായ അജിമോന്‍ സെബാസ്റ്റ്യന്‍ , ലിജോ ജോര്‍ജ് , ഷാജി മാത്യു , പ്രശാന്ത് കുമാര്‍ ,വര്‍ഗീസ്‌ കുര്യന്‍ ,ഷിജി കുരിയകോട്, സജു ജോസഫ്‌ , സുരേഷ് തിരുവല്ല തുടങ്ങിയവര്‍ ഭദ്രദീപം കൊളുത്തി . മുഖ്യാഥിതി ഫാ . ജോസ് തയ്യില്‍ ക്രിസ്മസ് സന്ദേശം നല്‍കി . ജോയിന്‍റെ  സെക്രട്ടറി ബിജി രാജു സ്വാഗതവും ,പ്രസിഡണ്ട്    സജീവ്‌ ദിവാകരന്‍ നന്ദിയും രേഖപെടുത്തി . തുടര്‍ന്ന് കുട്ടുകളുടെ നെറ്റിവിറ്റി   പ്ലേയും , വിവിധ കലാ പരിപാടികളും ഉണ്ടായിരുന്നു . ശേഷം വിഭവ സമൃദ്ധമായ സദ്യയോടു കൂടി  സര്‍ഗം സ്റ്റീവനേജിന്‍റെ  ക്രിസ്മസ് , ന്യൂ ഇയര്‍ ആഘോഷത്തിനു തിരശ്ശീല  വീണു.

 

കൂടുതല്‍ ചിത്രങ്ങള്‍ കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .





കൂടുതല്‍വാര്‍ത്തകള്‍.