Breaking Now

ക്രിസ്തുമസ് ആഘോഷത്തോടൊപ്പം ചാരിറ്റി ഫണ്ട് ശേഖരണവും നടത്തി കെ. സി. എ. റെഡ്ഡിച്ച് മാതൃകയായി.

കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ റെഡ്ഡിച്ചിന്‍റെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ അതിമനോഹരമായി കൊണ്ടാടി.

റെഡ്ഡിച്ച് ബോറോ കൗണ്‍സില്‍ ലീഡര്‍ ബില്‍ ഹാര്‍നറ്റ് ആഘോഷപരിപാടികളില്‍ മുഖ്യാതിഥിയായിരുന്നു. കെ. സി. എ. അംഗങ്ങള്‍ അവതരിപ്പിച്ച നാടകവും പാട്ടും ഡാന്‍സുകളും ആഘോഷങ്ങള്‍ക്ക്‌ കൊഴുപ്പേകി.ഈ വര്‍ഷത്തെ യുക്മ കലാമേളയില്‍ കെ. സി. എ. റെഡ്ഡിച്ചിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു വിജയികളായ അഞ്ജലി ബിജു, ശ്രേയ രാജ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.


ഒരു അസോസിയേഷന്‍ എന്ന നിലയില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല കെ. സി. എ. റെഡ്ഡിച്ചിന്‍റെ പ്രവര്‍ത്തനങ്ങള്‍. മറ്റുള്ളവര്‍ക്ക് മാതൃകയും സഹായകവും ആകുന്ന നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുള്ള കെ. സി. എ. ഇത്തവണ സഹായിക്കാന്‍ തിരഞ്ഞെടുത്തത്‌ റെഡ്ഡിച്ച് നൈറ്റ്‌സ്റ്റോപ്പ്‌ എന്ന ചാരിറ്റി സംഘടനയെ ആയിരുന്നു. വീടില്ലാത്ത യുവതീ യുവാക്കള്‍ക്ക് വീട് കണ്ടെത്തി നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടനയാണ് റെഡ്ഡിച്ച് നൈറ്റ്‌സ്റ്റോപ്പ്‌. ഇതിനായി കൗണ്‍സിലിന്‍റെ അനുമതിയോടെയും പിന്തുണയോടെയും റെഡ്ഡിച്ചിലെ തെരുവുകളില്‍ വര്‍ണ്ണാഭമായ കരോള്‍ സര്‍വീസ്‌ നടത്തി പണം കണ്ടെത്തുകയാണുണ്ടായത്. ബിജു തോമസിന്‍റെ നേതൃത്വത്തില്‍ നടത്തിയ കരോളില്‍ പിരിഞ്ഞു കിട്ടിയ മുഴുവന്‍ തുകയും ക്രിസ്തുമസിനോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ കൌണ്‍സിലര്‍ ബില്‍ ഹാര്‍നറ്റ് റെഡ്ഡിച്ച് നൈറ്റ്‌സ്റ്റോപ്പിനു കൈമാറി. ഈയൊരു നല്ല കാര്യത്തിനായി കെ. സി. എ. റെഡ്ഡിച്ചുമായി സഹകരിച്ച എല്ലാവര്‍ക്കും പ്രസിഡന്‍റ് പോള്‍ ജോസഫ്‌, സെക്രട്ടറി റെജി ജോര്‍ജ്ജ് എന്നിവര്‍ നന്ദി അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.