Breaking Now

സാലിസ്ബറി മലയാളി അസോസിയേഷന്‍ ഔദ്യോഗിക ഉത്ഘാടനവും ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷവും നാളെ.

സാലിസ്ബറി മലയാളികളുടെ ചിരകലാഭിലാഷമായിരുന്ന സാലിസ്ബറി മലയാളി അസോസിയേഷന്‍ നാളെ ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് ആരംഭിക്കുന്ന പൊതു സമ്മേളനത്തില്‍ യുകെയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കുന്നു. തുടര്‍ന്ന് നടക്കുന്ന കലാപരിപാടികളില്‍ നൂതന ദൃശ്യാവിഷ്‌കാരങ്ങളുമായി സാലിസ്ബറിയിലെ കുഞ്ഞുങ്ങളും മുതിര്‍ന്നവരും വേദിയില്‍ അരങ്ങേറുമ്പോള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ഗ്രേസ് മെലോഡിയസ് ഒരുക്കുന്ന ഗാനമേളയും. കഴിഞ്ഞ ഒന്നര വര്‍ഷമായി പ്രമുഖ നൃത്താധ്യാപകനായ സന്തോഷ് മേനോന്റെ ശിക്ഷണത്തില്‍ സാലിസ്ബറിയില്‍ നടക്കുന്ന നൃത്ത പഠന ക്ലാസ്സിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന നൃത്ത ശില്പം ആയിരിക്കും പരിപാടിയിലെ മുഖ്യ ആകര്‍ഷണം.

കഴിഞ്ഞ മാസം ക്രിസ്മസ് കരോളിനോടനുബന്ധിച്ചു നടന്ന പരിപാടിയില്‍ സംഘടനയുടെ വെബ്‌സൈറ്റ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നിരുന്നു. അന്ന് നടന്ന വര്‍ണാഭമായ ചടങ്ങില്‍ കരോളിനോടനുബന്ധിച്ച് അസോസിയേഷന്‍ അംഗങ്ങള്‍ സംഭാവനയായി നല്‍കിയ തുക ചാരിറ്റി സംഘടനയായ stars appeal നു നല്‍കികൊണ്ട് സംഘടനയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമേകി. 

നാളെ നടക്കുന്ന ആഘോഷപരിപാടികളില്‍ പങ്കെടുക്കാന്‍ ഏവരെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി സ്വാഗതം ചെയയുന്നു.



കൂടുതല്‍ വിവരങ്ങള്‍ക്ക് 07904605214, 07551923132



പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം.


Coombe Bissette & Homington Village Hall


Shutts Lane
Homington Road
Coombe Bissette
Salisbury
SP5 4LU




കൂടുതല്‍വാര്‍ത്തകള്‍.