Breaking Now

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കുട്ടികള്‍ക്കായി വണ്‍ഡേ സെമിനാര്‍ സംഘടിപ്പിക്കുന്നു

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയനും ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ പാപ് വര്തും സംയുക്തമായി കുട്ടികള്‍ക്കുവേണ്ടി വണ്‍ഡേ സെമിനാര്‍ സംഘടിപ്പിക്കുന്നു

 

 ഫെബ്രുവരി 2ന് രാവിലെ 10മുതല്‍ നാലുവരെ   പാപ് വാര്ത്തിലുള്ള വില്ലേജ് ഹാളിലാണ് സെമിനാര്‍ . 8മുതല്‍ 18വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് സെമിനാറില്‍ പങ്കെടുക്കാം. രണ്ട് സെക്ഷന്‍ ആയിട്ടാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്.

 

 

1) PERSONALITY DEVELOPMENT TRAINING

2) CAREER GUIDENCE

യുകെയില്‍ അറിയപ്പെടുന്ന രണ്ട് പ്രഗത്ഭവ്യക്തികളാണ് ഈ സെമിനാറില്‍ ക്ലാസ്സുകളെടുക്കുന്നത്. സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ കുട്ടികളും ജനുവരി 27ന് മുമ്പ് അവരുടെ പേരുകള്‍ താഴെപ്പറയുന്ന സംഘാടകരുടെ പക്കല്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സെമിനാറിന്റെ നടത്തിപ്പിനും കുട്ടികളുടെ ഭക്ഷണത്തിനുമായി അഞ്ച് പൗണ്ട് രജിസ്‌ട്രേഷന്‍ ഫീസ് നല്‍കേണ്ടതാണ്. കുട്ടികളുടെ മാനസിക വികസനത്തിനും ഈസ്റ്റ് ആംഗ്ലിയയിലുള്ള കുട്ടികള്‍ തമ്മില്‍ അറിയുവാനും ഈ സെമിനാര്‍ വളരെയധികം ഉപകരിക്കും എന്നതിന് ഒരു സംശയവും വേണ്ട. ഈസ്റ്റ് ആംഗ്ലിയ റീജിയണിലുള്ള എല്ലാ കുട്ടികളെയും ഈ സെമിനാറിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു. ഒപ്പം അവരുടെ മാതാപിതാക്കളുടെ സഹകരണവും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ഉടന്‍ ബന്ധപ്പെടുക


ABRAHAM LUKOSE  -07886262746
TOMMY JOSEPH-07708327017
JOSHY GEORGE-07737335024
GEORGEPAILY-07737465958
THOMAS MARATTIKALAM-07828126981

സെമിനാര്‍ നടക്കുന്ന സ്ഥലം

VILLAGE HALL
ERMINES WAY
PAPWORTH
CB23 8RE

 




കൂടുതല്‍വാര്‍ത്തകള്‍.