CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 6 Seconds Ago
Breaking Now

മലങ്കര ഓർത്തഡോക്സ് സഭക്ക് പുതിയ ഇടവക ....

ലണ്ടൻ  വെസ്റ്റ്‌  സസക്സിലെ  ക്രോളിയിൽ പരിശുദ്ധ ത്രിത്വ നാമത്തിൽ ഇന്ത്യൻ ഓർത്തഡോക്സ് സഭക്ക് ഒരു പുതിയ ഇടവക രൂപികരിച്ചു . ഫെബ്രുവരി  പതിനാലാം തീയതി ശനിയാഴ്ച വി. കുർബ്ബനാനന്തരം മലങ്കര സഭയുടെ കത്തോലിക്കാ എച്ച്  എച്ച്  ബസേലിയോസ്  പൗലോസ്‌  II  ബാവയുടെ  അനുഗ്രഹാശീർവാദത്തോടെ യു കെ ആൻഡ്‌  യൂറോപ്പ്  ഭദ്രാസന മെത്രാപ്പോലീത്ത എച്ച്  ജി  ഡോ മാത്യൂസ്‌ മാർ തീമോത്തീസ് തിരുമേനിയുടെ ഇടവക പ്രഖ്യാപന കല്പന ഫാ തോമസ്‌ പി ജോണ്‍ വായിച്ച്  പ്രഖ്യാപിച്ചു.

എല്ലാ മാസവും രണ്ടാം ശനിയാഴ്ച  ക്രോളി ഗ്രീൻ ഫീൽഡ്  ബാപ്ടിസ്റ്റ്  ചർച്ചിൽ വി. കുർബ്ബാനയും തുടർന്ന്  സണ്‍‌ഡേ സ്കൂൾ വനിതാ സമാജവും ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്   :-

വികാരി റവ ഫാ തോമസ്‌ പി ജോണ്‍  :- 07957440736
ട്രസ്റ്റി ശ്രീ . ഷാബു  കുര്യൻ  :- 07878176342
സെക്രട്ടറി  ശ്രീ . ബിജു പോൽ : 07479955824   

പള്ളിയുടെ അഡ്രസ്‌ : GREEN  FIELD  BAPTIST CHURCH , ASHDOWN DRIVE , TILGATE , CRAWLEY , WEST  SUSSEX  RH105DR 




കൂടുതല്‍വാര്‍ത്തകള്‍.