Breaking Now

ഗുസ്തിയെ ഒളിമ്പിക്സില്‍ നിന്ന് ഒഴിവാക്കുന്നു

അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ എക്സിക്യുട്ടീവ് ബോര്‍ഡാണ് ഇക്കാര്യം തീരുമാനിച്ചത്

ഒളിമ്പിക്സ് മത്സര ഇനത്തില്‍ നിന്ന് ഗുസ്തിയെ ഒഴിവാക്കി. 2020 മുതല്‍ ഒളിമ്പിക്സ് മത്സര ഇനമായി ഗുസ്തിയുണ്ടാവില്ല. . ഗുസ്തിക്ക് പകരം പെന്‍്റാത്തലന്‍ മത്സര ഇനമായി ഉള്‍പെടുത്തിയേക്കും.

ഇതുസംബന്ധിച്ച് അന്തിമ തീരുമാനം സെപ്റ്റംബറില്‍ നടക്കുന്ന ഐ.ഒ.സിയുടെ യോഗത്തിലുണ്ടാവും. ഗുസ്തി ഉള്‍പെടെ 26 ഇനങ്ങളെയാണ് ഒളിമ്പിക്സില്‍ നിന്ന് ഒഴിവാക്കുന്നത്.

2020ലെ ഒളിമ്പിക്സില്‍ മത്സര ഇനമായി ഉള്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട്  ഗുസ്തി ഇനി അപേക്ഷ നല്‍കേണ്ടി വരും. ബേസ്ബോള്‍, സോഫ്റ്റ്ബോള്‍, കരാട്ടെ, സ്ക്വാഷ്, റോളര്‍ സ്പോര്‍ട്സ്, സ്പോര്‍ട്സ് ക്ലൈമ്പിങ്, വേക്ക് ബോര്‍ഡിങ്, വുഷു എന്നീ ഏഴ് ഇനങ്ങളാണ് 2020ലെ ഒളിമ്പിക്സില്‍ ഉള്‍പെടുത്തണമെന്ന് ആവശ്യപ്പെടുന്നത്.

ഗുസ്തിയെ ഒഴിവാക്കാനുള്ള ഐ.ഒ.സിയുടെ തീരുമാനം ഇന്ത്യക്ക് വന്‍ തിരിച്ചടിയാണ്. ഒളിമ്പിക്സില്‍ വ്യക്തിഗത ഇനത്തില്‍ ഇന്ത്യ ഏറ്റവും അധികം മെഡല്‍ നേടിയിട്ടുള്ളത് ഗുസ്തിയിലാണ്. ഇതുവരെയായി നാലു മെഡലാണ് ഇന്ത്യ ഗോദയില്‍ നിന്നും നേടിയത്. കെ.ഡി. യാദവാണ് ആദ്യമായി ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടിയത്. സുശീല്‍കുമാര്‍ രണ്ടു മെഡല്‍ നേടി. സുശീല്‍കുമാര്‍ വെള്ളിയും യോഗേശ്വര്‍ ദത്ത് വെങ്കലവും. സുശീല്‍കുമാര്‍ ബെയ്ജിങ് ഒളിമ്പിക്സില്‍ വെങ്കലവും നേടിയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.