Breaking Now

മതനിരപേക്ഷതയെന്നാല്‍ 'ഇന്ത്യ ഒന്നാമത്‌' : മോഡി

'ഇന്ത്യ ഒന്നാമത്‌' എന്നതാണ്‌ തന്നെ സംബന്ധിച്ചിടത്തോളം മതനിരപേക്ഷതയുടെ നിര്‍വചനമെന്ന്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി.

യു എസിലെ എഡിസണ്‍, ന്യൂജഴ്‌സി, ചിക്കാഗോ, ഇല്ലിനോയ്‌സ് എന്നീ സംസ്‌ഥാനങ്ങളിലെ ഇന്ത്യന്‍ വംശജരോട്‌ വീഡിയോ കോണ്‍ഫറന്‍സിംഗ്‌ വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുജറാത്തിലെ ജനങ്ങള്‍ വികസനം ആഗ്രഹിക്കുന്നു. അതിനാലാണ്‌ തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകളില്‍ താന്‍ വിജയിച്ചത്‌. ഗുജറാത്തിന്റെ വികസനം ലോകമെമ്പാടും ചര്‍ച്ചയായിരിക്കുന്നു. സംസ്‌ഥാനം വികസനത്തിന്റെ ചിഹ്നമായി മാറിയിരിക്കുന്നു. ഇന്ത്യ ലോക നേതാവാകുന്നതിനെ ആര്‍ക്കും തടയാനാവില്ല.

രാജ്യത്തിന്റെ വികസനത്തിനായി വിദേശത്തുളള ഇന്ത്യന്‍ യുവാക്കള്‍ കൂടുതലായി മടങ്ങിവരുന്നത്‌ സ്വാഗതാര്‍ഹമാണ്‌. പത്തൊമ്പതാം നൂറ്റാണ്ട്‌ യൂറോപ്പിന്റേതായിരുന്നു. ഇരുപതാം നൂറ്റാണ്ട്‌ അമേരിക്കയുടേതും. എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ ഏഷ്യയുടേതാണ്‌. ഇന്ത്യയും ചൈനയും തമ്മിലായിരിക്കും ഈ നൂറ്റാണ്ടിലെ മത്സരമെന്നും മോഡി പറഞ്ഞു.

 

 




കൂടുതല്‍വാര്‍ത്തകള്‍.