Breaking Now

ദേശീയ ഗാന വിവാദം: ശശി തരൂര്‍ ഖേദം പ്രകടിപ്പിച്ചു

ദേശീയ ഗാന വിവാദത്തില്‍ കേന്ദ്ര മന്ത്രി ശശി തരൂര്‍ ഖേദം പ്രകടിപ്പിച്ചു. ദേശീയ ഗാനം ആലപിക്കുമ്പോള്‍ നെഞ്ചില്‍ കൈവെച്ചത് അബദ്ധത്തില്‍ പറ്റിയതാണെന്ന് ശശി തരൂര്‍.

സംഭവത്തില്‍ താന്‍ ഖേദം പ്രകടിപ്പിക്കുന്നുവെനന്നും വിവാദം അവസാനിപ്പിക്കണമെന്നും തരൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ദേശീയഗാനം ആലപിച്ചപ്പോള്‍ തരൂര്‍ നെഞ്ചില്‍ കൈവെച്ചതാണ് വിവാദമായത്.

2008ല്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ജനഗണമന ആലപിച്ചപ്പോള്‍ അനാദരവ് കാണിച്ചെന്ന് ചൂണ്ടിക്കാട്ടി ജോയ് കൈതാരമാണ് ഹര്‍ജി നല്‍കിയത്. ദേശീയ ഗാനം ആലപിച്ചപ്പോള്‍ കൈ നെഞ്ചോട് ചേര്‍ത്തുവെന്നായിരുന്നു പരാതി.

കേസില്‍ തരൂരിനെതിരെ വിചാരണ തുടരണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കീഴ്‌ക്കോടതി ഉത്തരവിനെ ചോദ്യംചെയ്ത് തരൂര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി  ഉത്തരവ്.




കൂടുതല്‍വാര്‍ത്തകള്‍.