CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 29 Minutes 10 Seconds Ago
Breaking Now

ഡല്‍ഹിയില്‍ നാളെ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ പത്തു രാജ്യങ്ങളിലെ രാഷ്ട്രതലവന്മാര്‍ പങ്കെടുക്കും

ആസിയാന്‍ രാജ്യങ്ങളിലെ തലവന്മാര്‍ ഡല്‍ഹിയിലെത്തി

ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ പത്തു രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കും. ഇതിനായി ആസിയാന്‍ രാജ്യങ്ങളിലെ തലവന്മാര്‍ ഡല്‍ഹിയിലെത്തി. ഇന്ത്യയുടെ 68 ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിനും ഇന്നു നടക്കുന്ന ഇന്ത്യ ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനുമാണ് ഇവര്‍ എത്തിയിരിക്കുന്നത്. ഉച്ചകോടിയില്‍ 'പങ്കിടുന്ന മൂല്യങ്ങള്‍, പൊതു ഭാഗധേയം' എന്ന വിഷയത്തില്‍ ചര്‍ച്ചയുണ്ടാകും.

ഇന്ത്യയിലെത്തിയിരുന്ന രാഷ്ട്രതലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി  ചര്‍ച്ച നടത്തും. കംബോഡിയയുടെ രാഷ്ട്രതലവന്മുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച നിശ്ചയിച്ചിട്ടില്ല. ഇതില്‍ വിയറ്റ്‌നാം പ്രധാനമന്ത്രി ന്യൂയന്‍ യുവാന്‍ ഫൂക്, ഫിലിപ്പീന്‍സ് പ്രസിഡന്റ് റൊഡ്രിഗോ ഡ്യുറ്റെര്‍റ്റ്, മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സലര്‍ ഓങ് സാന്‍ സൂചി തുടങ്ങിയവവരുമായി ഇന്നലെ തന്നെ ചര്‍ച്ച നടത്തിയിരുന്നു. ഇന്ന് തായ്‌ലന്‍ഡ് പ്രധാനമന്ത്രി പ്രയുത് ചാന്‍ ഒ ചാ, സിംഗപ്പുര്‍ പ്രധാനമന്ത്രി ലീ സിയാന്‍ ലൂംഗ്, ബ്രൂണയ് സുല്‍ത്താന്‍ ഹസ്സനാല്‍ ബോല്‍കിയ മുയ്‌സുദിന്‍ തുടങ്ങിയവരുമായിട്ടാണ് ചര്‍ച്ച ക്രമീകരിച്ചരിക്കുന്നത്. വെള്ളിയാഴ്ച ഇന്തൊനീഷ്യ പ്രസിഡന്റ് ജോക്കോ വിദോദോ, ലാവോസ് പ്രധാനമന്ത്രി തോംഗ്ലൗന്‍ സിസൊലിത്, മലേഷ്യയുടെ പ്രധാനമന്ത്രി നജീബ് റസാഖ് എന്നിവരുമായി ചര്‍ച്ച നടത്തും.

ഉഭയകക്ഷി ചര്‍ച്ചകളിലൂടെയും നാളെത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ അതിഥികളായി ആസിയാന്‍ രാജ്യങ്ങളിലെ രാഷ്ട്രതലവന്മാരെ പങ്കെടുപ്പിക്കുന്നത് രാജ്യത്തിന്റെ വിദേശരാജ്യങ്ങളുമായുള്ള അടുപ്പം വ്യക്തമാക്കുന്നതാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.