CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 7 Seconds Ago
Breaking Now

സത്യം പറയാം, വിളിച്ചില്ല, വരുന്നുമില്ല; ഹാരി-മെഗാന്‍ വിവാഹത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ്; വിളിക്കാത്ത സദ്യയ്ക്ക് വരില്ലെന്ന് ട്രംപ്

മെയ് 19-ന് വിന്‍ഡ്‌സര്‍ കാസിലിലെ സെന്‍ ജോര്‍ജ്ജ് ചാപ്പലിലാണ് വിവാഹ ചടങ്ങുകള്‍ അരങ്ങേറുന്നത്.

ഹാരി രാജകുമാരനും, മെഗാന്‍ മാര്‍ക്കിളും തമ്മിലുള്ള വിവാഹം ഒരുആഗോള പരിപാടിയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ വിവാഹത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കുമോയെന്ന ചോദ്യവും വ്യാപകമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തന്റെ നിലപാട് ട്രംപ് നേരിട്ട് വ്യക്തമാക്കിയതോടെ ചര്‍ച്ചകള്‍ അന്ത്യമായി.

തനിക്ക് രാജകുടുംബത്തിന്റെ വിവാഹ ക്ഷണക്കത്ത് ലഭിച്ചിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി. മെയ് 19-ന് വിന്‍ഡ്‌സര്‍ കാസിലിലെ സെന്‍ ജോര്‍ജ്ജ് ചാപ്പലിലാണ് വിവാഹ ചടങ്ങുകള്‍ അരങ്ങേറുന്നത്. എന്നാല്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. അതുകൊണ്ട് തന്നെ ഹാരിയുടെ ഉറ്റസുഹൃത്തായ ബരാക് ഒബാമയെയും ഭാര്യ മിഷേലിനെയും പോലും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല.

എന്നാല്‍ രാജദമ്പതികള്‍ സന്തോഷമായി ഇരിക്കട്ടെയെന്ന് ട്രംപ് ആശംസിച്ചു. ക്ഷണം ലഭിച്ചില്ലെങ്കിലും ഇരുവരും സുന്ദരമായ പങ്കാളികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ പൗരത്വുമുള്ള മെഗാന്‍ മാര്‍ക്കിള്‍ പ്രസിഡന്റിന്റെ വിമര്‍ശകയാണ്. എന്നിരുന്നാലും അവര്‍ സന്തോഷമായി തന്നെ ജീവിക്കട്ടെയെന്നായിരുന്നു ട്രംപിന്റെ അഭിപ്രായപ്രകടനം.

രാജ്ഞി നേരിട്ട് പങ്കെടുക്കുന്ന ചടങ്ങാണെങ്കിലും വിവാഹം ഒരു ദേശീയ പരിപാടിയാകില്ല.




കൂടുതല്‍വാര്‍ത്തകള്‍.