CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 28 Seconds Ago
Breaking Now

വ്യാജ ഡോക്ടറുടെ ചികിത്സ തേടിയ രോഗികള്‍ക്ക് എച്ച്‌ഐവി കുരുക്ക്; ഒറ്റ സിറിഞ്ച് ഉപയോഗിച്ച് ചികിത്സ നല്‍കിയതോടെ 500 പേരില്‍ എയ്ഡ്‌സ് ബാധ പടര്‍ന്നതായി ആശങ്ക

എച്ച്‌ഐവി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അധികൃതര്‍ മെഡിക്കല്‍ ക്യാംപുകള്‍ ആരംഭിച്ചിരിക്കുകയാണ്.

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ വ്യാജ ഡോക്ടറുടെ ചികിത്സ തേടിയ രോഗികള്‍ എച്ച്‌ഐവി കുരുക്കില്‍. കടുത്ത മെഡിക്കല്‍ വീഴ്ചയായി വിലയിരുത്തപ്പെടുന്ന സംഭവത്തില്‍ 40-ഓളം പേരെ എച്ച്‌ഐവി പോസിറ്റീവായി കണ്ടെത്തി. 2017 നവംബറില്‍ ഇവിടെ നടത്തിയ മെഡിക്കല്‍ ക്യാംപിലാണ് ജനങ്ങള്‍ക്കിടയില്‍ എയ്ഡ്‌സ് ബാധ പടര്‍ന്നുപിടിച്ചതായി കണ്ടെത്തിയത്.

പ്രദേശത്തെ ഒരു വ്യാജ ഡോക്ടറെ സന്ദര്‍ശിച്ചതാണ് ജനങ്ങള്‍ക്ക് വിനയായത്. ഇയാള്‍ ഒരു സിറിഞ്ച് ഉപയോഗിച്ചാണ് രോഗികള്‍ക്ക് ചികിത്സ നല്‍കിയതെന്നാണ് വിവരം. പ്രദേശത്ത് 500-ഓളം പേര്‍ക്ക് രോഗബാധ പിടിപെടാന്‍ സാധ്യതയുണ്ടെന്ന് ബംഗാര്‍മാറുവിലെ കൗണ്‍സിലര്‍ സുനില്‍ വ്യക്തമാക്കി.

40 കേസുകള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൃത്യമായി പരിശോധന നടത്തിയാല്‍ ഇതില്‍ കൂടുതല്‍ കേസ് പുറത്തവരാന്‍ സാധ്യതയുണ്ട്. ജനങ്ങള്‍ ഇവിടുത്തെ ഒരു വ്യാജ ഡോക്ടറുടെ ചികിത്സ തേടിയതാണ് എയ്ഡ്‌സ് ബാധ പടരാന്‍ ഇടയാക്കിയത്. എച്ച്‌ഐവി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അധികൃതര്‍ മെഡിക്കല്‍ ക്യാംപുകള്‍ ആരംഭിച്ചിരിക്കുകയാണ്.

എത്രത്തോളം കാര്യങ്ങള്‍ കുഴപ്പത്തിലാണെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന വ്യാജന്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് യുപി ആരോഗ്യമന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗ് വ്യക്തമാക്കി. വ്യാജ ഡോക്ടറെ സമീപിച്ച് ചികിത്സ തേടിയ ട്രക്ക് ഡ്രൈവര്‍മാരില്‍ നിന്നാണ് എച്ച്‌ഐവി ബാധ പടര്‍ന്നതെന്നാണ് കരുതുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.