CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 6 Minutes 21 Seconds Ago
Breaking Now

പ്രായമായപ്പോള്‍ ഫേസ്ബുക്ക് സൗഹൃദം തേടിയ റിട്ടയേര്‍ഡ് നഴ്‌സിന്റെ 17 ലക്ഷം വിരുതന്‍ അടിച്ചുമാറ്റി; സമ്മാനം കിട്ടാനായി പണമിറക്കിയ മുന്‍ നഴ്‌സ് കുരുക്കിലായി

പെന്‍ഷന്‍ ഫണ്ടായി ലഭിച്ച തുകയില്‍ നിന്നാണ് നെറ്റ് ബാങ്കിംഗ് വഴി ഇവര്‍ 17.2 ലക്ഷം രൂപ കൈമാറിയതെന്ന് പോലീസ്

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വിരുതന്‍ റിട്ടയര്‍ ചെയ്ത നഴ്‌സിന്റെ 17.2 ലക്ഷം രൂപ അടിച്ചുമാറ്റി. സമ്മാനം കിട്ടിയത് അറിഞ്ഞ് സ്വന്തമാക്കാന്‍ പോയതാണ് മുംബൈ സ്വദേശിനിയായ ഈ മുന്‍ നഴ്‌സ്. എയര്‍പോര്‍ട്ട് അധികൃതരില്‍ നിന്നും സമ്മാനം ലഭിക്കാന്‍ കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാനുള്ള തുകയെന്ന രീതിയിലാണ് ഈ പണം തട്ടിപ്പുകാരന്‍ കൈക്കലാക്കിയത്.

ഫേസ്ബുക്കിലാണ് 66-കാരി ഈ തട്ടിപ്പുകാരനെ പരിചയപ്പെടുന്നത്. നേരില്‍ പരിചയമില്ലെങ്കിലും ചെറിയ സംഭാഷണത്തിന് ശേഷം ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചു. ഇതിന് ശേഷം ഇയാള്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ ചോദിച്ച് വാങ്ങി തുടര്‍ന്ന് വാട്‌സ് ആപ്പില്‍ സന്ദേശങ്ങള്‍ അയച്ചു തുടങ്ങി. ജനുവരി 10 മുതല്‍ 31 വരെയുള്ള സമയം കൊണ്ട് ഐഫോണും, ആഭരണങ്ങളും, യുഎസ് ഡോളറുകളും അടങ്ങുന്ന സമ്മാനം ലഭിക്കുമെന്ന് മുന്‍ നഴ്‌സിനെ പറഞ്ഞ് വിശ്വസിപ്പിച്ചു.

ഇതിനായി നികുതി അടയ്ക്കണമെന്ന് ബോധ്യപ്പെടുത്തിയാണ് ഇവരെ കൊണ്ട് പണം ഇറക്കിക്കുന്നത്. പെന്‍ഷന്‍ ഫണ്ടായി ലഭിച്ച തുകയില്‍ നിന്നാണ് നെറ്റ് ബാങ്കിംഗ് വഴി ഇവര്‍ 17.2 ലക്ഷം രൂപ കൈമാറിയതെന്ന് പോലീസ് വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ മകന്‍ അറിഞ്ഞതോടെയാണ് പരാതി പോലീസിന് മുന്നിലെത്തിയത്. വ്യാജനുമായി ഓണ്‍ലൈന്‍ ബന്ധം തുടരാനാണ് പോലീസ് ഇവര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.

ഇതുവഴി ആളെ പിടികൂടാമെന്ന് പോലീസ് കരുതുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ മുംബൈ ബാന്ദ്രയില്‍ സമാനമായ തട്ടിപ്പില്‍ വിരമിച്ച ഒരു പെന്‍ഷണര്‍ക്ക് നഷ്ടമായത് 1.9 കോടിയാണ്.




കൂടുതല്‍വാര്‍ത്തകള്‍.