ജയ് ശ്രീറാം എന്നു വിളിച്ചില്ലെന്ന പേരില്‍ മുസ്ലീം വയോധികനെ ക്രൂരമായി മര്‍ദ്ദിച്ച് യുവാവ്. മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതിന് പിന്നാലെ അക്രമി പിടിയയിലായി.
വിനയ് മീനയെന്നയാളാണ് വയോധികനെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയത്. ജയ് ശ്രീരാം എന്ന് വിളിച്ചേ തീരൂ എന്ന് ഇയാള്‍ പറയുന്നതും വിളിക്കാതിരിക്കുന്നതോടെ മുസ്‌ലീം യുവാവിന്റെ മുഖത്ത് ആഞ്ഞടിക്കുന്നതും വീഡിയോയിയില്‍ വ്യക്തമാണ്. ഇയാളുടെ താടി പിടിച്ച് വലിക്കുകയും മുഖത്ത് നിരവധി തവണ ആഞ്ഞടിക്കുകയും ചെയ്യുന്നുണ്ട്.
ഭരിക്കുന്നത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ആണെന്നാണോ നിങ്ങള്‍ കരുതിയിരിക്കുന്നത് എന്ന് യുവാവ് ചോദിക്കുന്നതും വീഡിയോയുടെ അവസാനഭാഗത്ത് കാണുന്നുണ്ട്. അതേസമയം പിടിയിലായതോടെ താന്‍ മദ്യലഹരിയില്‍ ചെയ്തതാണെന്ന് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.