CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 27 Minutes 1 Seconds Ago
Breaking Now

അടുത്ത തിരഞ്ഞെടുപ്പില്‍ മോദി പ്രഭാവമല്ല രാഹുല്‍ പ്രഭാവമെന്ന് കോണ്‍ഗ്രസ് ; മുന്നൊരുക്കവുമായി പാര്‍ട്ടി

ബിജെപിയുടെ 'ചെലവില്‍' തന്നെ 60 ലോക്‌സഭാ സീറ്റുകള്‍ ജയിക്കാനാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാംവരവിനെ തടയാന്‍ തയ്യാറെടുപ്പു തുടങ്ങിയതായി കോണ്‍ഗ്രസ് നേതൃത്വം. രാജസ്ഥാന്‍, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, ഹരിയാന, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടാനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ബിജെപിയുടെ 'ചെലവില്‍' തന്നെ 60 ലോക്‌സഭാ സീറ്റുകള്‍ ജയിക്കാനാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി. 2014 ലെ വിജയം ബിജെപി 2019ല്‍ ആവര്‍ത്തിക്കില്ല. എന്‍ഡിഎയിലെ സഖ്യകക്ഷികളുടെ നീരസം രാഷ്ട്രീയനേട്ടത്തിന് കാരണമാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിശ്വാസം. സഖ്യകക്ഷികളായ തെലുങ്ക് ദേശം പാര്‍ട്ടി, അകാലിദാള്‍ തുടങ്ങിയ പാര്‍ട്ടികള്‍ ബിജെപിയോടുള്ള അസ്വാരസ്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക്  മത്സരിക്കുമെന്ന് ശിവസേനയും വ്യക്തമാക്കിയിരുന്നു. മോദിക്ക് ബിജെപിയിലും സഖ്യകക്ഷികള്‍ക്കിടയിലും പ്രിയം കുറഞ്ഞ് വരുന്നതിനാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വന്നാലും മോദി പ്രധാനമന്ത്രിയാകില്ലെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.

രാജസ്ഥാനിലെ രണ്ടു ലോക്‌സഭാ സീറ്റുകളും ഒരു നിയമസഭാ സീറ്റും ബിജെപിയില്‍ നിന്ന് പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. ഗുജറാത്ത് നിയമസഭാ മണ്ഡലത്തില്‍ അംഗബലം കൂട്ടാന്‍ കഴിഞ്ഞതും കോണ്‍ഗ്രസ് നേട്ടമാണെന്നും നേതാക്കള്‍ അവകാശപ്പെടുന്നു

 




കൂടുതല്‍വാര്‍ത്തകള്‍.