CURRENCY RATE -
1 GBP :
100.50 INR
1 EUR :
83.54 INR
1 USD :
75.02 INR
Last Updated :
43 Minutes 46 Seconds Ago
Breaking Now

ഉത്തര കൊറിയ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരും: യുഎന്‍ സെക്രട്ടറി ജനറല്‍

യുദ്ധഭീഷണി ഉയര്‍ത്തുന്ന ഉത്തര കൊറിയയുടെ നിലപാട് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അറിയിച്ചു.

ഉത്തര കൊറിയ  നിയന്ത്രണങ്ങള്‍ ലംഘിക്കുകയാണ്. നിലപാടുകള്‍ മാറ്റാന്‍ ഉത്തര കൊറിയ തയ്യാറാകണം. ഉത്തര കൊറിയയിലെ അന്തരീക്ഷം ശാന്തമാക്കണമെന്നും ഇതിനുള്ള വഴികള്‍ തുറക്കണമെന്നും അദ്ദേഹം ലോകരാജ്യങ്ങളോട് അഭ്യര്‍ഥിച്ചു.

ദക്ഷിണ കൊറിയയുടെ തീരപ്രദേശങ്ങളിലേക്ക് ഉത്തരകൊറിയ ദീര്‍ഘദൂര മിസൈലുകള്‍ അയച്ചിട്ടുണ്ടെന്ന ദക്ഷിണ കൊറിയയുടെ അറിയിപ്പിന് പിന്നാലെയായിരുന്നു ബാന്‍ കിമൂണിന്റെ പ്രതികരണം.

 




കൂടുതല്‍വാര്‍ത്തകള്‍.