CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 57 Minutes 44 Seconds Ago
Breaking Now

മാരകമായ സൂര്യാഘാതത്തിന് സാധ്യത- സംസ്ഥാനത്ത് മുന്നറിയിപ്പ്

സംസ്ഥാനത്ത് മാരകമായ സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. ജീവഹാനി വരെ സംഭവിക്കാവുന്ന സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വേനല്‍ച്ചൂട് ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനിടെയാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പുകളുമായി വന്നിരിക്കുന്നത്.മരണത്തിന് വരെ കാരണമായേക്കാവുന്ന സൂര്യാഘാതം സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഉണ്ടായേക്കാമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. കനത്ത ചൂട് മൂലം ശരീരത്തിലെ ജലാംശം മുഴുവന്‍ നഷ്ടപ്പെട്ട് ഹൃദയാഘാതം വരെ ഉണ്ടായേക്കാവുന്ന അവസ്ഥയാണിത്. സാധാരണ കേരളത്തില്‍ മാരകമായ സൂര്യാഘാതം ഉണ്ടാകാറില്ലെങ്കിലും ഇത്തവണ കൊല്ലം, പാലക്കാട് ജില്ലകള്‍ സൂര്യാഘാതത്തിന്റെ നിഴലിലാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ അനുഭവപ്പെടുന്നത് കനത്ത സൂര്യതാപം മൂലമുള്ള തീപ്പൊള്ളല്‍ മാത്രമാണെന്ന് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നു.

രാവിലെ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് ചൂട് ഏല്‍ക്കുന്ന ജോലികളില്‍ നിന്നും വിട്ട് നില്‍ക്കണം. ഇടയ്ക്കിടെ വെള്ളം കുടിക്കുകയും കട്ടി കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുകയും വേണം. സൂര്യാഘാതം ഏറ്റതായി തോന്നിയാല്‍ അടിയന്തരമായി ചികിത്സ തേടണം.

നാഡീമിടിപ്പ് കുറയുക, അബോധാവസ്ഥ, തലവേദന തുടങ്ങിയവ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്.  ശരീരതാപനില നൂറ്റിയൊന്ന് ഡിഗ്രിയിലും കൂടുതലായി ശരീരത്തില്‍ നിന്നും ചൂട് പുറത്തേക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണിത്. ഇത് ശരീരത്തിലെ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.