CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 32 Seconds Ago
Breaking Now

യൂറോപ്യന്‍ യൂണിയന്‍ കരാര്‍ അനുവദിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ കടുപ്പമേറിയത്; ഡ്രൈവര്‍മാര്‍ക്ക് ഇയുവില്‍ വാഹനം ഓടിക്കാന്‍ 5.50 പൗണ്ടിന്റെ പെര്‍മിറ്റ്, പാസ്‌പോര്‍ട്ട് പുതുക്കല്‍; സാമ്പത്തിക പ്രതിസന്ധി തിരിച്ചെത്തുമെന്ന മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്

യൂറോപ്യന്‍ യൂണിയനില്‍ ഹോളിഡേ ആഘോഷിക്കാന്‍ പോകുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് റോമിംഗ് ചാര്‍ജ്ജ് നല്‍കേണ്ടി വരില്ലെന്ന് സര്‍ക്കാര്‍

ധൈര്യം പ്രകടിപ്പിച്ച് യൂറോപ്യന്‍ യൂണിയനില്‍ നിന്നും കരാറില്ലാതെ പുറത്തിറങ്ങുന്നത് ബുദ്ധിപരമാകില്ലെന്ന് മുന്നറിയിപ്പ്. ബ്രസല്‍സുമായി അനുരഞ്ജനത്തിലൂടെ കരാര്‍ നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ യുകെ ബിസിനസ്സുകള്‍ക്ക് ഇരുട്ടടിയാകും ലഭിക്കുകയെന്നാണ് സര്‍ക്കാര്‍ തന്നെ ഭയപ്പെടുന്നത്. ഇതുസംബന്ധിച്ച് ക്യാബിനറ്റ് യോഗം നം.10-ല്‍ വിളിച്ചുചേര്‍ത്തു. കരാറില്ലാതെ പോകുന്ന ഘട്ടത്തിനായി തയ്യാറെടുക്കാനും തെരേസ മേയ് ക്യാബിനറ്റിന്റെ അംഗീകാരം നേടി. യൂറോപ്യന്‍ യൂണിയനിലേക്ക് വാഹനവുമായി പോകുന്ന ഡ്രൈവര്‍മാര്‍ 5.50 പൗണ്ട് ചെലവാക്കി ഇന്റര്‍നാഷണല്‍ പെര്‍മിറ്റ് എടുക്കണമെന്നത് മുതലുള്ള പ്രത്യാഘാതങ്ങളാണ് ബ്രിട്ടനെ കാത്തിരിക്കുന്നത്. 

ബ്രസല്‍സുമായുള്ള ചര്‍ച്ചകള്‍ ഫലവത്താകാതെ പോയാല്‍ ഇയുവില്‍ താമസിക്കുന്ന പ്രവാസി ബ്രിട്ടീഷുകാര്‍ക്ക് പുതിയ ലൈസന്‍സിന് അപേക്ഷിക്കേണ്ടി വരും. യുകെ ലൈസന്‍സ് അസാധുവാകുന്നതോടെയാണ് ഡ്രൈവിംഗ് ടെസ്റ്റുകള്‍ വീണ്ടും എടുക്കേണ്ട സാഹചര്യം രൂപപ്പെടുക. ആറ് മാസത്തില്‍ താഴെ പാസ്‌പോര്‍ട്ട് കാലാവധിയുള്ളവര്‍ ഇയുവിലേക്ക് പോകുന്നതിന് മുന്‍പ് ഇത് പുതുക്കേണ്ടിയും വരും. 2019 ആകാതെ ബ്രിട്ടന്റെ പരമ്പരാഗത നീലനിറമുള്ള പാസ്‌പോര്‍ട്ടിന്റെ വിതരണം ആരംഭിക്കുകയുമില്ല. 

അതേസമയം യൂറോപ്യന്‍ യൂണിയനില്‍ ഹോളിഡേ ആഘോഷിക്കാന്‍ പോകുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് റോമിംഗ് ചാര്‍ജ്ജ് നല്‍കേണ്ടി വരില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. അധിക ഫീസ് ഈടാക്കില്ലെന്ന് ടെലികോം കമ്പനികള്‍ സമ്മതിച്ചതാണ് ആശ്വാസമായത്. ഇതിനിടെ ശൂന്യാകാശത്ത് നിന്നും പതിക്കുന്ന ചെറിയ ഗ്രഹങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇയു കൈമാറില്ലെന്നും ആശങ്കകളുണ്ട്. നവംബര്‍ മധ്യത്തോടെ കരാറുകളുടെ കാര്യത്തില്‍ തീരുമാനം ആയില്ലെങ്കില്‍ നടപടികള്‍ സ്വീകരിക്കേണ്ട മേഖലകളെക്കുറിച്ച് സ്‌പെഷ്യല്‍ ക്യാബിനറ്റ് യോഗത്തില്‍ പ്രധാനമന്ത്രി മന്ത്രിമാരെ അറിയിച്ചിട്ടുണ്ട്. 

ഇതിനിടെ ബ്രക്‌സിറ്റ് കരാറുമായി പുറത്തിറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ ബ്രിട്ടന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി മുന്നറിയിപ്പ് നല്‍കി. ബ്രസല്‍സ് ബ്രിട്ടനുമായി കരാര്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ വിമുഖത പുലര്‍ത്തിയിട്ടില്ലെങ്കിലും ഒരു സുപ്രഭാതത്തില്‍ തിരിച്ചടി നേരിടുന്നത് ഒഴിവാക്കാനാണ് ഈ മുന്നൊരുക്കം. 




കൂടുതല്‍വാര്‍ത്തകള്‍.