CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 25 Minutes 48 Seconds Ago
Breaking Now

വാഹനാപകടം: പത്തരകോടി ആവശ്യപ്പെട്ട് ജഗതി കോടതിയില്‍

വാഹനാപകടത്തില്‍ പരുക്കേറ്റ നടന്‍ ജഗതിശ്രീകുമാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍ .

പത്തരകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജഗതി കോടതിയെ സമീപിച്ചിരിക്കുന്നത്. തിരുവനന്തപുരം വാഹനപകട നഷ്ടപരിഹാര ട്രൈബ്യൂണലിലാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഡ്രൈവറെയും ഇന്‍ഷ്വറന്‍സ് കമ്പനിയെയും എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

2012 മാര്‍ച്ച് പത്തിന് പുലര്‍ച്ചെ 4.30ന് കാലിക്കറ്റ് സര്‍വകലാശാലക്കടുത്ത് പാണമ്പ്ര വളവിലാണ് അപകടമുണ്ടായത്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘ഇടവപ്പാതി’ എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോകും വഴി അദ്ദേഹം സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ദേശീയപാത പാണമ്പ്ര വളവിലെ ഡിവൈഡറില്‍ ഇടിച്ച് കയറുകയായിരുന്നു.

ഇന്നോവ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും ഡിവൈഡറിലേക്ക് ഇടിച്ചുകയറിയതിനാല്‍ ജഗതിക്കും ഡ്രൈവര്‍ സുനില്‍കുമാറും ഗുരുതരമായി പരുക്കേറ്റു.

 




കൂടുതല്‍വാര്‍ത്തകള്‍.