ഗൂഗിള്‍ മാപ്പില്‍ പ്രശസ്തമായ പാലങ്ങള്‍ തിരഞ്ഞ ഭര്‍ത്താവ് ഭാര്യയുമായി ബന്ധം വേര്‍പ്പെടുത്തി. പെറുവിലെ തലസ്ഥാനമായ ലിമയിലെ പ്രശസ്ത പാലങ്ങള്‍ അന്വേഷിച്ച ഭര്‍ത്താവിനാണ് ഭാര്യയെ കുറിച്ച് ചില ധാരണങ്ങള്‍ ഗൂഗിള്‍ നല്‍കിയത്. ഗൂഗിളിന്റെ ഏറ്റവും നല്ല സൗകര്യങ്ങളിലൊന്നാണ് യുവാവ് പ്രയോജനപ്പെടുത്തിയത്. എന്നാല്‍ ഇത് ചില സത്യങ്ങള്‍ തിരിച്ചറിയാനാണ് യുവാവിനെ സഹായിച്ചത്.
ഗൂഗിള്‍ മാപ്പില്‍ പെറു തലസ്ഥാനത്തുള്ള പ്രശസ്ത പാലത്തിലേക്ക് എത്താനുള്ള എളുപ്പ വഴികള്‍ തിരഞ്ഞ ഭര്‍ത്താവ് സ്ട്രീറ്റ് വ്യൂ ഫോട്ടോസ് ശ്രദ്ധിച്ചതോടെ പണി പാളി. വെള്ള ടോപ്പും കറുത്ത ജീന്‍സും ഹൈഹീല്‍ഡ് ചെരുപ്പുമിട്ട യുവതിയുടെ മടിയില്‍ ഒരാള്‍ തലചായ്ച്ച് കിടക്കുന്ന ദൃശ്യമാണ് കണ്ടത്. തന്റെ ഭാര്യ ഉപയോഗിക്കാറുള്ള വസ്ത്രമാണിതെന്ന് ചിന്തിച്ച് ചിത്രം സൂം ചെയ്തു. സ്വന്തം ഭാര്യയുടെ മടിയിലാണ് മറ്റൊരാള്‍ കിടക്കുന്നതെന്ന് വ്യക്തമായി. ഗൂഗിള്‍ ക്യാമറ കാര്‍ ഉപയോഗിച്ചിട്ടുള്ള ചിത്രങ്ങളാണ് ഗൂഗിള്‍ മാപ്പില്‍ നിന്ന് യുവാവിന് കിട്ടിയത്.
തുടര്‍ന്ന് ഭാര്യയുടെ മുന്‍കാലത്തെ പറ്റി ചികഞ്ഞ ഭര്‍ത്താവിന് തെളിവുകള്‍ കിട്ടിയതോടെ ഭാര്യ സത്യം അംഗീകരിച്ചു. ഇതോടെ വിവാഹ മോചനത്തിലേക്കുമെത്തി കാര്യങ്ങള്‍. ഭര്‍ത്താവ് തന്നെയാണ് ചിത്രം സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത് .