കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് യു.പി.എ ചുരുങ്ങിയതായി പവാർ ചൂണ്ടിക്കാട്ടി. ഡി.എം.കെ മുന്നണി വിട്ടതോടെ കോൺഗ്രസും എൻ.സി.പിയും നാഷണൽ കോൺഫറൻസുമാണ് പ്രധാന കക്ഷികൾ. തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തെ കുറിച്ചാലോചിക്കാൻ ഉടൻ യോഗം വിളിക്കണമെന്ന തന്റെ അഭിപ്രായത്തെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അനുകൂലിച്ചതായും പവാർ പറഞ്ഞു.
പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ നിശ്ചയിക്കേണ്ടത് വലിയ കക്ഷിയായ കോൺഗ്രസ് ആണ്. താൻ അടുത്ത തിരഞ്ഞെടുപ്പിൽ മൽസരിക്കില്ല.
കേന്ദ്രസർക്കാരിനെ മറിച്ചിടാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് യു.പി.എയിലെ ഒരു ഘടകക്ഷി തങ്ങളെ സമീപിച്ചതായുള്ള മുൻ ബി.ജെ.പി അദ്ധ്യക്ഷൻ നിതിൻ ഗഡ്കരിയുടെ വെളിപ്പെടുത്തൽ ചൂണ്ടിക്കാട്ടിയപ്പോൾ 9 എം.പിമാർ മാത്രമുള്ള എൻ.സി.പിക്ക് സർക്കാരിനെ മറിച്ചിടാൻ കഴിയില്ലെന്നായിരുന്നു പവാറിന്റെ മറുപടി.