CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 33 Minutes 4 Seconds Ago
Breaking Now

പ്രമുഖ സംഗീതജ്ഞന്‍ പിബി ശ്രീനിവാസ് അന്തരിച്ചു

പ്രമുഖ ദക്ഷിണേന്ത്യന്‍ സംഗീതജ്ഞന്‍ പിബി ശ്രീനിവാസ് (82) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ ടി നഗറിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

ഗായകനും ഗാനര ചയിതാവുമായി ആറ് പതിറ്റാണ്ട് ദക്ഷിണേന്ത്യന്‍ സിനിമാ രംഗത്ത് സജീവമായിരുന്നു. നിണമണിഞ്ഞ കാല്‍പ്പാടുകളിലെ മാമലകള്‍ക്ക് അപ്പുറത്ത് എന്ന പ്രശസ്ത ഗാനം ആലപിച്ചത് ശ്രീനിവാസനാണ്.

1955-ല്‍ ഹരിശ്ചന്ദ്ര എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തെ അരങ്ങേറ്റം.

1930ന് ആന്ധ്രയിലെ കാക്കിനടയിലാണ് ജനിച്ചത്. തെലുങ്കില്‍ നിരവധി ഗസലുകള്‍ രചിച്ചിട്ടുണ്ട്. ഹിന്ദി, ഉറുദു, സംസ്‌കൃതം, ഇംഗ്ലീഷ് എന്നീ ഭാഷകളിലും പ്രാവീണ്യം നേടിയിരുന്നു. 1951ല്‍ മിസ്റ്റര്‍ സമ്പദ് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് പിന്നണി ഗാന രംഗത്തേക്ക് കടന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.