CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 22 Minutes 4 Seconds Ago
Breaking Now

ആര്യയുടെ വിവാഹത്തിന് ക്ഷണിച്ചാല്‍ പോകും ; ഇനി ഇടപെടാന്‍ താല്‍പര്യമില്ല ; അബര്‍നദി

ആര്യയും സയേഷയും വിവാഹിതരാകുന്നുവെന്ന് ഇരുവരും കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. വിവാഹവാര്‍ത്തയോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് എങ്ക വീട്ട് മാപ്പിളൈ എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായിരുന്ന അബര്‍നദി.

ആര്യയുടെ വധുവിനെ തെരഞ്ഞെടുക്കാന്‍ നടത്തിയ റിയാലിറ്റി ഷോ വന്‍ വിവാദമായിരുന്നു. എങ്ക വീട്ട് മാപ്പിളൈ എന്ന റിയാലിറ്റി ഷോയിലെ വിജയിയെ ആര്യ വിവാഹം കഴിക്കുമെന്നായിരുന്നു എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍  പിന്നീട് പ്രഖ്യാപനത്തില്‍ നിന്ന് ആര്യ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയിരുന്നു. താന്‍ ഒരാളെ തെരഞ്ഞെടുത്താന്‍ മറ്റുള്ളവര്‍ക്ക് വേദനയാകുമെന്നായിരുന്നു ആര്യ പറഞ്ഞത്. റിയാലിറ്റി ഷോയില്‍ ഏറ്റവും പിന്തുണ ലഭിച്ചത് അബര്‍നദിക്കായിക്കുന്നു. താന്‍ ആര്യയെ മാത്രമേ വിവാഹം കഴിക്കൂ എന്നും ഷോയില്‍ നിന്ന് പുറത്തുപോയതിനു ശേഷവും അബര്‍നദി പറഞ്ഞിരുന്നു. ആര്യയുടെ വിവാഹവാര്‍ത്ത അഭ്യൂഹമാണെന്നാണ് കരുതിയിരുന്നതെന്ന് അബര്‍നദി പറഞ്ഞു. അത് സത്യമാണെന്ന് അദ്ദേഹം തന്നെ പറയുന്നു. ആ ദിവസത്തിനായി കാത്തിരിക്കുകയാണ്. ആര്യ എന്നെ വിവാഹത്തിന് ക്ഷണിച്ചാല്‍ ഞാന്‍ പോകും. ഇഷ്ടമാണെങ്കിലും അല്ലെങ്കിലും ഒരാള്‍ ക്ഷണിച്ചാല്‍ പോകണം. ഇനിയും അദ്ദേഹവുമായി ഇടപെടാന്‍ എനിക്ക് താല്‍പര്യമില്ല. അദ്ദേഹവുമായി സിനിമയും ചെയ്യാനില്ല. മുമ്പായിരുന്നെങ്കില്‍ ചെയ്‌തേനെ അബര്‍നദി പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.