CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 27 Minutes 53 Seconds Ago
Breaking Now

പുഷ്പ കരിയറില്‍ പ്രത്യേകിച്ച് ഒരു മാറ്റവും വരുത്തിയിട്ടില്ല, എന്റെ ജീവിതം മലയാളം സിനിമകളാണ്'; ഫഹദ്

വിഷു റിലീസായെത്തിയ ആക്ഷന്‍ കോമഡി ചിത്രം 'ആവേശത്തിന്റെ വിജയം ആസ്വദിക്കുകയാണ് നടന്‍ ഫഹദ് ഫാസില്‍. ഫഹദിന്റെ ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന പ്രോജക്റ്റുകളില്‍ ഒന്നാണ് അല്ലു അര്‍ജുനൊപ്പമുള്ള 'പുഷ്പ: ദി റൈസ്'. എസ്പി ബന്‍വാര്‍ സിംഗ് ഷെഖാവത്ത് എന്ന വില്ലന്‍ കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ഈ സിനിമ തനിക്കോ തന്റെ കരിയറിനോ കാര്യമായൊന്നും ചെയ്തില്ലെന്ന് ഫഹദ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

'പുഷ്പ'യ്ക്ക് ശേഷം ആളുകള്‍ തന്നില്‍ നിന്ന് മാജിക് പ്രതീക്ഷിക്കുന്നുണ്ടെന്നും എന്നാല്‍ ഇത് സുകുമാറിനോടുള്ള ശുദ്ധമായ സഹകരണവും സ്‌നേഹവും മാത്രമാണെന്ന് ഉറപ്പുണ്ടെന്നും ഫഹദ് പറഞ്ഞു. തന്റെ ജീവിതം മലയാള സിനിമയിലാണ്. 'പുഷ്പ' തന്റെ ജീവിതം മാറ്റുമെന്ന് കരുതുന്നില്ല. പാന്‍ഇന്ത്യയുമായി ഒരു ബന്ധവുമില്ലാത്ത ഒരു നടനാണ് താന്‍. മോളിവുഡില്‍ താന്‍ ചെയ്യുന്ന സിനിമകള്‍ മറ്റെവിടെയും ചെയ്യാന്‍ കഴിയില്ല. ഇത് പുഷ്പയുടെ സംവിധായകനായ സുകുമാറിനോടും പറഞ്ഞിട്ടുണ്ട്. തന്റെ സിനിമകള്‍ കണ്ടതിന് ശേഷം കരണ്‍ ജോഹര്‍ വിളിച്ച് സീനുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കുമെന്നും ഫഹദ് പറഞ്ഞു. വിക്കി കൗശലും രാജ്കുമാര്‍ റാവുവും സംസാരിച്ചിട്ടുണ്ട്. അതിനാല്‍ ഈ ബന്ധം പാന്‍ഇന്ത്യയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു, അത് താന്‍ ശരിക്കും ആസ്വദിക്കുന്നു' എന്നാണ് ഫഹദ് പറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.