CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 27 Minutes 42 Seconds Ago
Breaking Now

പ്രശസ്ത സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

പ്രശസ്ത സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. 70 വയസായിരുന്നു. അര്‍ബുദബാധിതനായി ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സുകൃതം, ഉദ്യാനപാലകന്‍, സ്വയംവരപ്പന്തല്‍, എഴുന്നള്ളത്ത് ഉള്‍പ്പെടെ ശ്രദ്ധേയമായ  18 സിനിമകള്‍ സംവിധാനം ചെയ്തു.

2005 ലും 2008 ലും ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിയില്‍ അദ്ദേഹം അംഗമായിരുന്നു. 1981ല്‍ പുറത്തിറങ്ങിയ ആമ്പല്‍ പൂവായിരുന്നു ആദ്യ സിനിമ. പിന്നീട് സ്‌നേഹപൂര്‍വം മീര,  ഒരു സ്വകാര്യം, പുലി വരുന്നേ പുലി, അയനം, ജാലകം, കാറ്റും മഴയും, ഊഴം, എഴുന്നള്ളത്ത്, സുകൃതം, ഉദ്യാനപാലകന്‍, സ്വയംവര പന്തല്‍, പുലര്‍വെട്ടം, പറഞ്ഞു തീരാത്ത വിശേഷങ്ങള്‍, സദ്ഗമയ, ക്ലിന്റ് തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു.

2022ല്‍ പുറത്തിറങ്ങിയ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അവസാന ചിത്രം. എം മുകുന്ദന്റെ തിരക്കഥയില്‍ സുരാജ് വെഞ്ഞാറമൂട്, ആന്‍ അഗസ്റ്റിന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

1994ല്‍ എം  ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത സുകൃതം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടി. മമ്മൂട്ടിയും ഗൗതമിയും പ്രധാനകഥപാത്രങ്ങളെ അവതരിപ്പിച്ച സുകൃതം ഏറ്റവും നല്ല മലയാള സിനിമയ്ക്കുള്ള ദേശീയ പൂരസ്‌കാരം നേടുകയും ചെയ്തു.

ചന്ദ്രികയാണ് ഭാര്യ.

 




കൂടുതല്‍വാര്‍ത്തകള്‍.