CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 11 Seconds Ago
Breaking Now

ഇസ്ലാമിക് സ്‌റ്റേറ്റിനൊപ്പം പോരാടാന്‍ ഇറങ്ങിത്തിരിച്ച രണ്ട് ബ്രിട്ടീഷ് സഹോദരിമാരുടെ പൗരത്വം കൂടി റദ്ദാക്കി; ജിഹാദി വധുവാകാന്‍ പോയവര്‍ സിറിയയില്‍ കുടുങ്ങിയത് അഞ്ച് മക്കള്‍ക്കൊപ്പം; ഫുട്‌ബോള്‍ കളിക്കാനെത്തിയ ഭര്‍ത്താക്കന്‍മാരും കൊടുംജിഹാദികള്‍

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബ്രിട്ടനിലേക്ക് തിരിച്ചുവരാന്‍ അനുവദിക്കണമെന്ന് അഞ്ച് സ്ത്രീകളും അപേക്ഷിച്ചിരുന്നു

സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദികളെ വിവാഹം കഴിച്ച രണ്ട് ബ്രിട്ടീഷ് ജിഹാദി സഹോദരിമാരുടെ കൂടി ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയതായി റിപ്പോര്‍ട്ട്. സിറിയയിലെ അഭയാര്‍ത്ഥി ക്യാംപില്‍ അഞ്ച് മക്കള്‍ക്കൊപ്പം കുടുങ്ങിയിരിക്കുകയാണ് ഇവര്‍. സഹോദരങ്ങളായ റീമാ, സാറാ ഇഖ്ബാലും എട്ട് വയസ്സിന് താഴെയുള്ള അഞ്ച് ആണ്‍കുട്ടികളുടെയും യുകെ പൗരത്വമാണ് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതിന് റദ്ദാക്കിയത്.

2013-ലാണ് ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പം ഈസ്റ്റ് ലണ്ടനില്‍ നിന്നും യുദ്ധകലുഷിതമായ ഇടത്തേക്ക് ഇവര്‍ കുടിയേറിയത്. വനിതാ ഭീകര വിഭാഗത്തിന്റെ സുപ്രധാന ഭാഗമായിരുന്നു ഈ സഹോദരിമാരെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇഖ്ബാല്‍ സഹോദരിമാര്‍ക്കൊപ്പം നതാലി ബ്രാഷ്, റുസിയാന ഖാനം, മെയ്ല്‍ബോംഗ്വെ സിബന്ത എന്നിവരും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. പോര്‍ച്ചുഗീസ് വംശജരായ ഇവരുടെ ഭര്‍ത്താക്കന്‍മാര്‍ ലണ്ടനില്‍ പ്രൊഫഷണല്‍ ഫുട്‌ബോളര്‍മാരാകാന്‍ എത്തിയപ്പോഴാണ് ഭീകരവാദത്തിലേക്ക് എത്തിപ്പെട്ടതെന്നാണ് കരുതുന്നത്. 

ജിഹാദി ജോണിന്റെ ഉറ്റ പങ്കാളികളാണ് ഈ പുരുഷന്‍മാരെന്നാണ് അറിവ്. കുപ്രശസ്തനായ വിദ്വേഷ പ്രാസംഗികന്‍ അഞ്ചെം ചൗധരിയെ കണ്ടുമുട്ടിയതോടെയാണ് ഇവര്‍ ഇസ്ലാമിലേക്ക് മതംമാറിയത്. റീമാ ഇഖ്ബാലിന്റെ ഭര്‍ത്താവ് കെല്‍സോ റോഡ്രിഗസ് ഡാ കോസ്റ്റ ഹരോഡ്‌സില്‍ സെയില്‍സ് അസിസ്റ്റന്റായിരുന്നു. അഴ്‌സണല്‍ ക്ലബില്‍ ട്രയല്‍സ് നടത്തിയ ഇയാള്‍ സിറിയയിലെ ക്രൂരന്‍മാരായ കൊലപാതകികളില്‍ ഒരാളായി കുപ്രശസ്തനായി. 

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബ്രിട്ടനിലേക്ക് തിരിച്ചുവരാന്‍ അനുവദിക്കണമെന്ന് അഞ്ച് സ്ത്രീകളും അപേക്ഷിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ഷമീമാ ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയതിന് സമാനമായി ഈ സഹോദരിമാരുടെ പൗരത്വവും റദ്ദാക്കിയെന്നാണ് റിപ്പോര്‍ട്ട്.




കൂടുതല്‍വാര്‍ത്തകള്‍.