CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 46 Minutes 48 Seconds Ago
Breaking Now

സംസ്ഥാനത്ത് നടക്കുന്ന പള്ളിത്തര്‍ക്കങ്ങള്‍ക്ക് കാരണം പള്ളിയുടെ പേരിലുള്ള ആസ്തി ; ഇവ സര്‍ക്കാരിലേയ്ക്ക് കണ്ടുകെട്ടിയാല്‍ പ്രശ്‌നം തീരുമെന്നും ഹൈക്കോടതി

ആവശ്യമെങ്കില്‍ എല്ലാ കേസുകളും വിളിച്ചു വരുത്തി ഉത്തരവിറക്കാന്‍ മടിക്കില്ലെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

ക്രൈസ്തവസഭകള്‍ തമ്മില്‍ പള്ളികള്‍ക്ക് വേണ്ടി നടക്കുന്ന തര്‍ക്കത്തില്‍ സുപ്രധാന നിരീക്ഷണവുമായി കേരള ഹൈക്കോടതി. സംസ്ഥാനത്ത് നടക്കുന്ന പള്ളിത്തകര്‍ക്കങ്ങള്‍ക്ക് കാരണം പള്ളിയുടെ പേരിലുള്ള ആസ്തികളാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. സ്വത്തുക്കളുടെ കണക്കെടുത്ത് ഇവ സര്‍ക്കാരിലേയ്ക്ക് കണ്ടുകെട്ടിയാല്‍ പ്രശ്‌നം തീരുമെന്നും ഹൈക്കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. ആവശ്യമെങ്കില്‍ എല്ലാ കേസുകളും വിളിച്ചു വരുത്തി ഉത്തരവിറക്കാന്‍ മടിക്കില്ലെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. 

പാലക്കാട് ജില്ലയിലെ ഒരു പള്ളിത്തര്‍ക്കം സംബന്ധിച്ച് ഒരു കേസ് പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശനം. പള്ളിത്തര്‍ക്കങ്ങള്‍ക്ക് ആധാരം ആസ്തികളാണെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് പി ഡി രാജന്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

പള്ളികളുടെ സ്വത്തുവകകളും കുമിഞ്ഞു കൂടുന്ന ആസ്തിയുമാണ് തര്‍ക്കങ്ങള്‍ക്ക് കാരണമെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. ചീഫ് സെക്രട്ടറി ഉള്‍പ്പെടുന്ന സമിതിയെ നിയമിച്ച് ഒരു റിസീവറെ നിയോഗിച്ച് സ്വത്തുവകകള്‍ സര്‍ക്കാരിലേയ്ക്ക് മാറ്റുന്ന സാഹചര്യമുണ്ടായാല്‍ എല്ലാ തര്‍ക്കങ്ങള്‍ക്കും അവസാനമാകും. ആവശ്യമെങ്കില്‍ ഇത്തരത്തില്‍ ഒരു ഉത്തരവിറക്കാന്‍ മടിക്കില്ലെന്നും കോടതി വ്യക്തമാക്കി. 

എല്ലാ പള്ളികളും സ്മാരകങ്ങളായി മാറണെന്നും ഇത് പള്ളിയുടെ പ്രാര്‍ത്ഥനയെയോ വിശ്വാസത്തെയോ ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. പള്ളികളെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് പള്ളികളിലെ പ്രാര്‍ത്ഥനയുമായി ബന്ധമുണ്ടാകില്ലെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.