
















ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികള്‍ക്കുമെതിരെ ചാലക്കുടി മണ്ഡലത്തില്‍ മത്സരിക്കാന്‍ ട്വന്റിട്വന്റി ജനകീയ മുന്നണിയുടെ തീരുമാനം. കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് മാനേജിംഗ് ഡയറക്ടറും ട്വന്റിട്വന്റി ചീഫ് കോര്‍ഡിനേറ്ററുമായ സാബു എം ജേക്കബിനെയാണ് സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നത്. . എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. ട്വന്റിട്വന്റി മത്സരിക്കാന്‍ തീരുമാനം എടുത്തിട്ടുണ്ടെന്നു മാത്രമാണ് ഇപ്പോള്‍ അവര്‍ പുറത്തുവിട്ടിരിക്കുന്ന വിവരം.
ഇന്നലെ കിഴക്കമ്പലത്ത് നടന്ന പ്രവര്‍ത്തക കണ്‍വന്‍ഷനിലാണ് ചാലക്കുടി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ട്വന്റിട്വന്റി മത്സരിക്കണമെന്ന ആവശ്യം മുന്നോട്ട് വന്നത്. പ്രവര്‍ത്തകരെല്ലാം ഒരേസ്വരത്തില്‍ ഇങ്ങനെയൊരു ആവശ്യം ഉയര്‍ത്തുകയായിരുന്നു