CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 48 Minutes 59 Seconds Ago
Breaking Now

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നല്ല ആലപ്പുഴയില്‍ മത്സരിക്കില്ലെന്നാണ് വേണുഗോപാല്‍ പറഞ്ഞതെന്ന് മുല്ലപ്പള്ളി

എവിടെയും മത്സരിക്കില്ല എന്ന് അതിനു വ്യാഖ്യാനം ചമയ്‌ക്കേണ്ടതില്ലെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് നിലവില്‍ എം.പിയായ കെ.സി വേണുഗോപാല്‍ പറഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആലപ്പുഴയില്‍ മത്സരിക്കില്ലെന്നാണ് അദ്ദേഹം അറിയിച്ചിരുന്നതെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കില്ലെന്നാണ് പറഞ്ഞത്. അദ്ദേഹം എവിടെയും മത്സരിക്കില്ല എന്ന് അതിനു വ്യാഖ്യാനം ചമയ്‌ക്കേണ്ടതില്ലെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.

കെപിസിസി അധ്യക്ഷനായതിനാല്‍ മത്സരിക്കാനില്ലെന്ന് താന്‍ നേരത്തെ വ്യക്തമാക്കിയിരുന്നതായി മുല്ലപ്പള്ളി പറഞ്ഞു. ഇക്കാര്യത്തില്‍ നേരത്തെ തന്നെ ഒരു തീരുമാനം എടുത്തതായും മത്സരിക്കില്ലെന്ന് വ്യവസ്ഥയിലാണ് കെപിസിസി അധ്യക്ഷപദം ഏറ്റെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

പദവിയില്‍ ഇരുന്നു കൊണ്ട് ഒരു മണ്ഡലത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാന്‍ സാധിക്കില്ലെന്നും എല്ലാ മണ്ഡലങ്ങളിലും തന്റെ സാന്നിധ്യം ആവശ്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.