CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 20 Minutes 30 Seconds Ago
Breaking Now

അര്‍ജുനുമായുള്ള വിവാഹം അടുത്ത മാസം ? മൗനം വെടിഞ്ഞ് മലൈക

മലൈകയും അര്‍ജുനും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത വന്നിട്ട് കുറച്ചുകാലമായി. ഇരുവരും കൃത്യമായി പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ അനുപമ ചോപ്രയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അര്‍ജുന്‍ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് മലൈക. ചര്‍ച്ച് വൈഡ്ഡിങ്ങിനെ കുറിച്ചുള്ള ചോദ്യത്തിന് ഇല്ല, എല്ലാം മാധ്യമ സൃഷ്ടിയാണ്. ഇതിന്റെയെല്ലാം ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കാണ് ''

പ്രണയത്തിന് രണ്ടാമതൊരു അവസരം നല്‍കുമോയെന്ന ചോദ്യത്തിന് മറുപടിയിങ്ങനെ ' നമുക്ക് റിലേറ്റ് ചെയ്യാന്‍ കഴിയുന്ന ആളുകളെ കണ്ടെത്താനും പ്രണയിക്കാനും അങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനും ആഗ്രഹിക്കുന്നരാണ് ഭൂരിപക്ഷവും. അങ്ങനെ ചെയ്‌തെങ്കില്‍ നിങ്ങള്‍ ഭാഗ്യവാന്മാരാണ്. ഇനി നിങ്ങള്‍ ചെയ്യാന്‍ പോകുകയാണെങ്കില്‍ ആ സെക്കന്‍ഡ് ചാന്‍സില്‍ സന്തോഷത്തോടെയിരിക്കാന്‍ നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാകട്ടെ.. 

1998 ലാണ് മലൈകയും അര്‍ബാസും വിവാഹിതരാകുന്നത്. 2016 മാര്‍ച്ചിലാണ് ഇരുവരും വേര്‍പിരിയുകയും കഴിഞ്ഞ ദിവസം മേയില്‍ നിയമപരമായി വിവാഹ മോചനം നേടുകയും ചെയ്തു.




കൂടുതല്‍വാര്‍ത്തകള്‍.