CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 36 Minutes 56 Seconds Ago
Breaking Now

പിണറായി വിഭാഗീയത കാട്ടി;ഗൗരിയമ്മ അഴിമതി നടത്തി

പാലക്കാട് നടന്ന സിപിഐ(എം) സംസ്ഥാന സമ്മേളനത്തില്‍ പിണറായി വിജയന്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്ന് എം.എം ലോറന്‍സ്.

മലബാര്‍ സിമന്റ്‌സിന്റെ ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ചായിരുന്നു പിണറായിയുടെ ഇടപെടല്‍. വി എസ് അച്യുതാനന്ദന് വേണ്ടി പാര്‍ട്ടി അംഗങ്ങളെ സ്വാധീനിക്കാന്‍ പിണറായിക്കൊപ്പം കോടിയേരിയും എം എ ബേബിയും സജീവമായിരുന്നു. പിണറായിയും കോടിയേരിയും എം എ ബേബിയും പിന്നീട് തെറ്റ് തിരുത്തിയെന്നും ലോറന്‍സ് പറഞ്ഞു. 

മന്ത്രിയായിരിക്കെ ഗൗരിയമ്മ കശുവണ്ടി ഇറക്കുമതിയില്‍ ഉള്‍പ്പെടെ അഴിമതി നടത്തിയെന്നും എം എം ലോറന്‍സ് ആരോപിച്ചു. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലക്ക് മറികടന്നാണ് ഗൗരിയമ്മ ടാന്‍സാനിയയില്‍ നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്തതെന്നും മുഖാമുഖത്തില്‍ ലോറന്‍സ് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.