CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 16 Seconds Ago
Breaking Now

സമ്മറില്‍ കൊടുംതിരക്ക് നേരിട്ട് എന്‍എച്ച്എസ്; ആശുപത്രി അഡ്മിഷനുകള്‍ കുതിച്ചുയര്‍ന്നു; എ&ഇ യൂണിറ്റുകള്‍ക്കും, ആംബുലന്‍സ് സര്‍വ്വീസുകള്‍ക്കും റെക്കോര്‍ഡ് ഡിമാന്‍ഡ്; ഉഷ്ണതരംഗം അസാധാരണ അവസ്ഥ സൃഷ്ടിക്കുന്നുവെന്ന് വിദഗ്ധര്‍

ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ 7.3 മില്ല്യണ്‍ രോഗികളാണ് എ&ഇ യൂണിറ്റുകളില്‍ എത്തിയത്.

സമ്മറില്‍ രാജ്യം നേരിട്ട അഞ്ച് ഉഷ്ണതരംഗങ്ങളില്‍ എന്‍എച്ച്എസ് കനത്ത സമ്മര്‍ദത്തിലായെന്ന് റിപ്പോര്‍ട്ട്. കൊടുംചൂട് ജനങ്ങളുടെ ആരോഗ്യത്തില്‍ അസാധാരണമായ ആഘാതം സൃഷ്ടിച്ചതാണ് ഈ അവസ്ഥയിലേക്ക് നയിച്ചത്. 

ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ബ്രിട്ടന്‍ റെക്കോര്‍ഡ് താപനിലയാണ് നേരിട്ടത്. ഈ ഘട്ടത്തില്‍ എ&യൂണിറ്റുകള്‍, ആംബുലന്‍സ് സര്‍വ്വീസുകള്‍, എന്‍എച്ച്എസ് 111 ടെലിഫോണ്‍ സേവനങ്ങള്‍ എന്നിവയ്ക്ക് റെക്കോര്‍ഡ് ഡിമാന്‍ഡാണ് രേഖപ്പെടുത്തിയത്. കാലാവസ്ഥാ എമര്‍ജന്‍സി ഇപ്പോള്‍ എന്‍എച്ച്എസിനെ ഇരട്ട പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ഏറ്റവും പുതിയ പെര്‍ഫോമന്‍സ് സ്റ്റാറ്റിസ്റ്റിക്‌സ് മുന്നറിയിപ്പ് നല്‍കുന്നു. 

സമ്മറും, വിന്റും എന്‍എച്ച്എസിന് വെല്ലുവിളിയായി മാറുന്നുവെന്നതാണ് അവസ്ഥ. 'ഈ ഇരട്ട പ്രതിസന്ധി എന്‍എച്ച്എസിനെ എപ്പോഴും സമ്മര്‍ദത്തില്‍ നിര്‍ത്തുകയാണ്, ജീവനക്കാര്‍ക്കും, സിസ്റ്റത്തിനും ആശ്വസിക്കാന്‍ സമയം കൊടുക്കുന്നില്ല. കാലാവസ്ഥാ മാറ്റം പ്രകടമായ ഘടകമാണ്. ഉഷ്ണതരംഗങ്ങള്‍ അടുപ്പിച്ച് എത്തുമ്പോള്‍ ജനങ്ങളുടെ ആരോഗ്യത്തിലും, ഹെല്‍ത്ത് സിസ്റ്റത്തിലും സാരമായ പ്രത്യാഘാതമാണ് സൃഷ്ടിക്കപ്പെടുന്നത്', റിപ്പോര്‍ട്ട് പറയുന്നു. 

ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ 7.3 മില്ല്യണ്‍ രോഗികളാണ് എ&ഇ യൂണിറ്റുകളില്‍ എത്തിയത്. സമ്മറിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 

 




കൂടുതല്‍വാര്‍ത്തകള്‍.